ഒമിക്രോൺ: മംഗലാപുരം സ്വദേശി​ ചികിത്സയിലുള്ളത്​ മഞ്ചേരി മെഡിക്കൽ കോളജിൽ

മഞ്ചേരി: ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ച മംഗലാപുരം സ്വദേശിയായ 37കാരൻ ചികിത്സയിൽ കഴിയുന്നത്​ മഞ്ചേരി ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ. ഇയാൾ ആഫ്രിക്കയിലെ ടാൻസാനിയ സന്ദർശിച്ചിരുന്നു. ഷാർജയിൽനിന്ന്​ കഴിഞ്ഞ 12ന് കരിപ്പൂരിൽ ഇറങ്ങിയ ഇയാളെ പരിശോധനയിൽ കോവിഡ് പോസിറ്റിവായതിനെ തുടർന്ന് മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. സാമ്പിൾ പരിശോധനക്ക്​ അയച്ചതിൽ ശനിയാഴ്ചയാണ് ഫലം പോസിറ്റിവായത്. മറ്റ്​ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ലക്ഷണങ്ങളോടെ എത്തുന്നവരെ കിടത്തുന്ന മെഡിക്കൽ കോളജ്​ ആശുപത്രിയിലെ പേ വാർഡിൽ 10 മുറികളിലായി 20 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ഐ.സി.യു, വൻെറിലേറ്റർ, ഓക്സിജൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്​. മലപ്പുറത്ത്​ ആദ്യമായാണ് ഒമിക്രോൺ സ്ഥിരീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.