കഞ്ചാവ് കേസിലെ പ്രതികളുടെ വീടുകളിൽ പേരാമംഗലം പൊലീസ് റെയ്ഡ്

പേരാമംഗലം: പേരാമംഗലം പൊലീസ് സ്​റ്റേഷൻ പരിധിയിൽ കഞ്ചാവ് കേസിലെ മുൻ പ്രതികളുടെ വീടുകളിലുൾപ്പെടെ പേരാമംഗലം എസ്.ഐ അനുദാസി​ൻെറ നേതൃത്വത്തിലുള്ള പൊലീസും ജില്ല ഡോഗ് സ്ക്വാഡും റെയ്ഡ് നടത്തി. വരടിയം, മുണ്ടൂർ, കൈപ്പറമ്പ്, പേരാമംഗലം, തെച്ചിക്കോട്ട് കാവ്, മുതുവറ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടന്നത്. പേരാമംഗലം എസ്.എച്ച്.ഒ അശോക് കുമാറി​ൻെറ നിർദേശപ്രകാരമായിരുന്നു റെയ്ഡ്. എ.എസ്.ഐമാരായ സുരേഷ് കുമാർ, സത്യവതി, എസ്.സി.പി.ഒ സുധീർ, സി.പി.ഒമാരായ ബിനോയി, ശ്രീജിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. പ്രടം -tcckkm 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.