നിക്ഷേപ തട്ടിപ്പ്​: ചെയർപേഴ്​സ​െൻറ ചേംബർ ഉപരോധിച്ചു

നിക്ഷേപ തട്ടിപ്പ്​: ചെയർപേഴ്​സ​ൻെറ ചേംബർ ഉപരോധിച്ചു കുന്നംകുളം: നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സൻ സീത രവീന്ദ്രന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സ​ൻെറ ചേംബർ ഉപരോധിച്ചു. ലൈഫ് ഇന്‍ഷുറന്‍സ് ഏജൻറ്​ കോഓപറേറ്റിവ് സൊസൈറ്റി എന്ന സ്ഥാപനത്തി​ൻെറ മറവില്‍ നടന്ന നിക്ഷേപ തട്ടിപ്പിൽ കേസെടുത്ത സാഹചര്യത്തില്‍ ചെയര്‍പേഴ്‌സൻ സ്ഥാനം രാജി​െവക്കണമെന്ന് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ബി.ജെ.പി കൗണ്‍സിലര്‍മാരായ കെ.കെ. മുരളി, ഗീത ശശി, രേഷ്മ സുനില്‍, ബിനു പ്രസാദ്, സോഫിയ ശ്രീജിത്ത്, രേഖ സജീവ്, ദിവ്യ വിജീഷ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. tcc kkm 2 ചെയർപേഴ്സ​ൻെറ ചേംബർ ബി.ജെ.പി കൗൺസിലർമാർ ഉപരോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.