മഞ്ചേരി: നഗരസഭ 2021-22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായി നൂറ് പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നു. ഇതിൻെറ ഭാഗമായി അരുകിഴായ നീലിപ്പറമ്പിൽ കുടുംബശ്രീയുടെ സഹായത്തോടെ ആരംഭിച്ച ഷൈൻ ഗാർമൻെറ്സ് നഗരസഭ ചെയർപെഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. 'സ്‌മൈൽ' പേരിൽ സ്ത്രീകൾക്കുള്ള വസ്ത്രങ്ങൾ നിർമിച്ച് വിൽപന നടത്തുന്നതിലൂടെ നിരവധി സ്ത്രീകൾക്ക് ഉപജീവനമാർഗം ലഭ്യമാക്കുന്നതാണ് പദ്ധതി. പി. കുഞ്ഞുമുഹമ്മദ് ആദ്യ വിൽപന നടത്തി. വാർഡ് കൗൺസിലർ സജിത വിജയൻ, വ്യവസായ ഓഫിസർ സന്തോഷ്, സി.ഡി.എസ് ചെയർപേഴ്സൻ ഷറഫുന്നിസ, വൈസ് ചെയർപേഴ്സൻ സി. സൈബുന്നിസ, എൻ.യു.എൽ.എം മാനേജർ ശ്രീയേഷ്, പി. ഷംസുദ്ദീൻ, ഷിബിൻ മുഹമ്മദ്, സി.ഡി.എസ് അംഗങ്ങളായ ഹഫ്‌സത്ത്, മുനീറ, സുഹൈല സഫീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.