അനധികൃതമായി കടമുറിയിൽ സൂക്ഷിച്ച പാചകവാതക സിലിണ്ടറുകൾ പിടികൂടി

അരീക്കോട്: അനധികൃതമായി കടമുറിയിൽ സൂക്ഷിച്ച പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുത്തു. ഏറനാട് താലൂക്ക് സപ്ലൈ ഓഫിസർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്​ നടത്തിയ പരിശോധനയിലാണ് അരീക്കോട് സൗത്ത് പുത്തലത്തെ കടമുറിയിൽനിന്ന് സിലിണ്ടറുകൾ പിടികൂടിയത്. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളിൽനിന്ന് പ്രൈവറ്റ് സിലിണ്ടറുകളിലേക്ക് ഗ്യാസ് നിറച്ച്​ വിൽപന നടത്തുന്നതായ വിവരത്തി​ൻെറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ പിടിച്ചെടുത്തത്. ഇവ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ അംഗീകൃത ഗോഡൗണിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം എടവണ്ണയിലും സപ്ലൈ ഓഫിസ് വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. റിപ്പോർട്ട് കലക്ടർക്ക് കൈമാറുമെന്ന് ഏറനാട് താലൂക്ക് സപ്ലൈ ഓഫസർ സി.എ. വിനോദ് കുമാർ പറഞ്ഞു. റേഷൻ ഇൻസ്പെക്ടർമാരായ പി. പ്രദീപ്, സുൽഫിക്കറലി, കെ.പി. അബ്​ദുൽ നാസർ, സുനിൽ ദത്ത്, ജീവനക്കാരനായ രജിത്ത് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. ഫോട്ടോ: പിടികൂടിയ സിലിണ്ടറുകളുമായി സപ്ലൈ ഓഫിസ് ഉദ്യോഗസ്ഥർ ഫോട്ടോ NAME :ME ARKD GAS AREEKODE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.