Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:12 AM GMT Updated On
date_range 19 Dec 2021 12:12 AM GMTഅനധികൃതമായി കടമുറിയിൽ സൂക്ഷിച്ച പാചകവാതക സിലിണ്ടറുകൾ പിടികൂടി
text_fieldsbookmark_border
അരീക്കോട്: അനധികൃതമായി കടമുറിയിൽ സൂക്ഷിച്ച പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുത്തു. ഏറനാട് താലൂക്ക് സപ്ലൈ ഓഫിസർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അരീക്കോട് സൗത്ത് പുത്തലത്തെ കടമുറിയിൽനിന്ന് സിലിണ്ടറുകൾ പിടികൂടിയത്. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളിൽനിന്ന് പ്രൈവറ്റ് സിലിണ്ടറുകളിലേക്ക് ഗ്യാസ് നിറച്ച് വിൽപന നടത്തുന്നതായ വിവരത്തിൻെറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ പിടിച്ചെടുത്തത്. ഇവ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ അംഗീകൃത ഗോഡൗണിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം എടവണ്ണയിലും സപ്ലൈ ഓഫിസ് വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. റിപ്പോർട്ട് കലക്ടർക്ക് കൈമാറുമെന്ന് ഏറനാട് താലൂക്ക് സപ്ലൈ ഓഫസർ സി.എ. വിനോദ് കുമാർ പറഞ്ഞു. റേഷൻ ഇൻസ്പെക്ടർമാരായ പി. പ്രദീപ്, സുൽഫിക്കറലി, കെ.പി. അബ്ദുൽ നാസർ, സുനിൽ ദത്ത്, ജീവനക്കാരനായ രജിത്ത് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. ഫോട്ടോ: പിടികൂടിയ സിലിണ്ടറുകളുമായി സപ്ലൈ ഓഫിസ് ഉദ്യോഗസ്ഥർ ഫോട്ടോ NAME :ME ARKD GAS AREEKODE
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story