വിദ്യാഭ്യാസ അവഗണന: എം.ഡി.എഫ് നിവേദനം നല്‍കി

മലബാർ ഡെവലപ്​മൻെറ്​ ഫോറം നിവേദനം നൽകി കൊണ്ടോട്ടി: മലബാര്‍ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക്​ തുടര്‍ പഠനം ഉറപ്പാക്കുന്നതിലെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ മലബാര്‍ ഡെവലപ്‌മൻെറ്​ ഫോറം ഭാരവാഹികള്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ. ശ്യാം ബി. മേനോന്‍ കമീഷന്​ നിവേദനം നൽകി. വിദ്യാഭ്യാസ വികസന സമിതി കണ്‍വീനര്‍ അഫ്‌സല്‍ ബാബു, ജനറൽ സെക്രട്ടറി അബ്​ദുറഹ്​മാന്‍ ഇടക്കുനി, വി.പി. സന്തോഷ് കുമാര്‍, പി.ഇ. സുകുമാരന്‍, പ്രഫ. അബ്​ദുൽ നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്​ കമീഷനെ കണ്ടത്. മലബാറില്‍ പുതിയ സർവകലാശാലകള്‍ രൂപവത്​കരിക്കണമെന്നും സ്വകാര്യ സർവകലാശാലകള്‍ക്ക്​ അനുമതി നല്‍കണമെന്നും എം.ഡി.എഫ് ആവശ്യപ്പെട്ടു. ചാപ്റ്ററുകള്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളും കമീഷന്​ കൈമാറി. പടം: മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ രംഗത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ മലബാര്‍ ഡെവലപ്‌മൻെറ്​ ഫോറം പ്രതിനിധികള്‍ ശ്യാം കമീഷന്​ നിവേദനം നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.