Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:12 AM GMT Updated On
date_range 19 Dec 2021 12:12 AM GMTവിദ്യാഭ്യാസ അവഗണന: എം.ഡി.എഫ് നിവേദനം നല്‍കി
text_fieldsbookmark_border
മലബാർ ഡെവലപ്‌മൻെറ് ഫോറം നിവേദനം നൽകി കൊണ്ടോട്ടി: മലബാര്‍ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനം ഉറപ്പാക്കുന്നതിലെ അനാസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡെവലപ്‌മൻെറ് ഫോറം ഭാരവാഹികള്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ. ശ്യാം ബി. മേനോന്‍ കമീഷന് നിവേദനം നൽകി. വിദ്യാഭ്യാസ വികസന സമിതി കണ്‍വീനര്‍ അഫ്‌സല്‍ ബാബു, ജനറൽ സെക്രട്ടറി അബ്ദുറഹ്മാന് ഇടക്കുനി, വി.പി. സന്തോഷ് കുമാര്‍, പി.ഇ. സുകുമാരന്‍, പ്രഫ. അബ്ദുൽ നാസര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കമീഷനെ കണ്ടത്. മലബാറില്‍ പുതിയ സർവകലാശാലകള്‍ രൂപവത്കരിക്കണമെന്നും സ്വകാര്യ സർവകലാശാലകള്‍ക്ക് അനുമതി നല്‍കണമെന്നും എം.ഡി.എഫ് ആവശ്യപ്പെട്ടു. ചാപ്റ്ററുകള്‍ തയാറാക്കിയ റിപ്പോര്‍ട്ടുകളും കമീഷന് കൈമാറി. പടം: മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ രംഗത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡെവലപ്‌മൻെറ് ഫോറം പ്രതിനിധികള്‍ ശ്യാം കമീഷന് നിവേദനം നല്‍കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story