ആദിവാസികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്

എടക്കര: മുണ്ടേരി ഇരുട്ടുകുത്തി കോളനിയില്‍ സംഘടിപ്പിച്ചു. പോത്തുകല്‍ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ക്യാമ്പ് പ്രസിഡന്റ് വിദ്യാരാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ഷാജി ജോണ്‍ അധ്യക്ഷത വഹിച്ചു. പോത്തുകല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. പര്‍വീന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ ഡോ. രഹ്ന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജോസഫ് എന്നിവരും പങ്കെടുത്തു. ഇരുട്ടുകുത്തി, വാണിയംപുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ കോളനികളിലെ ആദിവാസികള്‍ ക്യാമ്പില്‍ പങ്കെടുത്തു. പഞ്ചായത്ത് അംഗങ്ങളായ തങ്ക കൃഷ്ണന്‍, മുസ്തഫ പാക്കട, എം.എ. തോമസ്, അബ്ദുന്നാസര്‍ സ്രാമ്പിക്കല്‍, ഹരിദാസ് എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.