എടക്കര: മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷനല്‍ സര്‍വിസ് സ്കീമിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ജില്ല ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് സംഘടിപ്പിച്ചു. സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്നായി 55 യൂനിറ്റ് രക്തം ക്യാമ്പിലൂടെ ശേഖരിച്ചു. പ്രിന്‍സിപ്പൽ മുജീബ് റഹ്മാന് പുലത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസര്‍ യു. സുമയ്യ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബി. മനോജ്, ഗീതാകുമാരി, ഗഫൂര്‍ കല്ലറ എന്നിവര്‍ സംസാരിച്ചു. വളന്റിയര്‍മാരായ നിയാസ്, അശൂര്‍, ജിതിന് കൃഷ്ണ, സൂരജ്, ജീന, ഷഹല, സുഫ്ന എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.