വിദ്യാർഥി സംഘടനകൾ ക്രിയാത്മകമാകണം -എസ്‌.എസ്‌.എഫ്‌

മഞ്ചേരി: വിദ്യാർഥി സംഘടനകൾ വിദ്യാർഥികൾക്കിടയിൽ ക്രിയാത്മക പ്രവർത്തനങ്ങൾക്കും സർഗാത്മകമായ മുന്നേറ്റങ്ങൾക്കുമായാണ് പ്രവർത്തിക്കേണ്ടതെന്ന് എസ്‌.എസ്‌.എഫ് മഞ്ചേരി വെസ്റ്റ് ഡിവിഷൻ കൗൺസിൽ അഭിപ്രായപ്പെട്ടു. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി സ്വാദിഖ് സഖാഫി പെരിന്താറ്റിരി കൗൺസിൽ ഉദ്ഘാടനം ചെയ്തു. പുൽപറ്റയിൽ നടന്ന കൗൺസിലിൽ മുഷ്താഖ് സഖാഫി വെള്ളില അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം യൂസഫ് പെരിമ്പലം, ജില്ല സെക്രട്ടറി ശുഹൈബ് ആനക്കയം, യൂസുഫ് സഖാഫി മുത്തേടം, റമീസ് പുളിക്കൽ, സൈഫുദ്ദീൻ പൂക്കൊളത്തൂർ, മുബാരിസ് പാപ്പിനിപ്പാറ എന്നിവർ സംസാരിച്ചു. 'ഹൃദയ്' സഹവാസ ക്യാമ്പ് സമാപിച്ചു മഞ്ചേരി: നോബിൾ പബ്ലിക് സ്കൂളിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'ഹൃദയ്' സഹവാസ ക്യാമ്പ് സമാപിച്ചു. മോട്ടിവേഷൻ ക്ലാസ്, കലാ-കായിക മത്സരങ്ങൾ, നാടൻ പാട്ടുകൾ, ടെന്റ് നിർമാണം, ഡോക്യൂമെന്ററി പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. സ്കൂൾ പ്രിൻസിപ്പൽ അമീന ജഹാൻ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പ് കോഓഡിനേറ്റർ എം.പി. ഫാസിൽ, അധ്യാപകരായ സുമന മിയാൻ, കെ. ഫസ്‌ലുറഹ്‌മാൻ, ജ്യോത്സന, സി. അബ്‌ദുൽ ഗഫൂർ, കെ. അഞ്ജന, പി. സാജിത, എം. ചന്ദു, എം. ഹസൈൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.