ഒതുക്കുങ്ങൽ ജി.എച്ച്.എസ്.എസിൽ നവീകരിച്ച ഹൈസ്കൂൾ ഓഫിസ് ഉദ്ഘാടനം

കോട്ടക്കൽ: ജില്ല പഞ്ചായത്ത് 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തി ഒതുക്കുങ്ങൽ ജി.എച്ച്.എസ്.എസിലെ ഹൈസ്കൂൾ ഓഫിസ്​ നവീകരണം ഉദ്ഘാടനം പ്രസിഡന്‍റ്​ എം.കെ. റഫീഖ നിർവഹിച്ചു. ഡിവിഷൻ അംഗം കെ. സലീന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മൂസ കടമ്പോട്ട് മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷൻ എ.കെ. ഖമറുദ്ദീൻ, വാർഡ്​ അംഗം പി. ഉമൈമത്ത്, പ്രധാനാധ്യാപിക നിർമല, ഇബ്രാഹീം മാസ്റ്റർ, അസീസ് ഇറയസ്സൻ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്‍റ്​ അലി മേലേതിൽ സ്വാഗതം പറഞ്ഞു. KKL 186 HS ഒതുക്കുങ്ങൽ ജി.എച്ച്.എസ്.എസിലെ ഹൈസ്കൂൾ ഓഫിസ് നവീകരണം ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ എം.കെ. റഫീഖ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.