ഗവേഷണ രംഗത്ത്‌ കാലത്തിന്റെ മാറ്റം പ്രകടമാവണം -വൈസ് ചാൻസലർ

തേഞ്ഞിപ്പലം: അക്കാദമിക ഗവേഷണ മേഖലയിൽ കാലാനുസൃതമായ മാറ്റം വിദ്യാർഥികളിൽ നിന്നുണ്ടാവണമെന്ന് കാലിക്കറ്റ് സ൪വകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്. ഗവേഷണത്തിലെ നൂതനാശയങ്ങൾ പരിചയപ്പെടുത്താനും ഗവേഷണമൂല്യങ്ങളിൽ അറിവ്‌ നൽകാനും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വകുപ്പ്‌ സംഘടിപ്പിച്ച 'ഗവേഷണ-പ്രസിദ്ദീകരണ മൂല്യങ്ങൾ' വിഷയത്തിലെ വാല്യൂ ആഡഡ് കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വകുപ്പ് മേധാവി പ്രഫ. കെ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. കേരള സർവകലാശാലയിലെ മുൻ വകുപ്പ് മേധാവി പ്രഫ. കെ.പി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോ. സി. ശ്യാമിലി നന്ദി പറഞ്ഞു. 28 വരെ നീളുന്ന കോഴ്സിന്റെ ആദ്യ ദിവസം കാലിക്കറ്റിലെ ഗവേഷകരും വിദ്യാർഥികളുമായി അറുപതോളം പേർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.