തിരൂരങ്ങാടി: സംസ്ഥാന ശുചിത്വ മിഷന്റെ മാലിന്യസംസ്‌കരണ കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഉറവിട മാലിന്യസംസ്‌കരണത്തിന് തിരൂരങ്ങാടി നഗരസഭ രൂപരേഖ തയാറാക്കി. ജൈവമാലിന്യങ്ങളെ ഉറവിടത്തില്‍തന്നെ സംസ്‌കരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഗാര്‍ഹികതലത്തില്‍ റിങ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, കിച്ചന്‍ ബിന്‍ എന്നിവ സ്ഥാപിക്കാനാണ് തീരുമാനം. ഫെബ്രുവരി 14ന് ടെന്‍ഡര്‍ ക്ഷണിക്കുമെന്ന് ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ 58.3 ശതമാനം ഫണ്ടും നഗരസഭയും ഗുണഭോക്താവും ചേര്‍ന്ന് 41.7 ശതമാനം ഫണ്ടുമാണ് പദ്ധതിക്കായി കണ്ടെത്തുന്നത്. ഇതില്‍ ഗുണഭോക്തൃ വിഹിതം വിലയുടെ 10 ശതമാനം മാത്രമാണ്. പ്രാഥമികഘട്ടത്തില്‍ ആയിരം പേര്‍ക്കാണ് കിച്ചണ്‍ ബിന്‍ വിതരണം ചെയ്യുക. അപേക്ഷിക്കുന്ന എല്ലാവരുടെയും വീടുകളില്‍ ബയോഗ്യാസ് പ്ലാന്റ്, റിങ് കമ്പോസ്റ്റ് എന്നിവ സ്ഥാപിക്കാനാണ് തീരുമാനം. ഉറവിട മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ വാര്‍ഡ് സഭകള്‍ വിളിക്കാനുള്ള നടപടികള്‍ ഉടൻ കൈക്കൊള്ളും. ഓരോ വീട്ടിലും നിലവില്‍ ഏത് രീതിയാണ് അവലംബിക്കുന്നതെന്ന് വിലയിരുത്തിയതിന് ശേഷമാകും ഏത് രീതിയാണ് പ്രായോഗികമെന്ന് കണ്ടെത്തുക. തുടര്‍ന്ന് ആ രീതിയിലേക്ക് മാറുന്നതിന് വീട്ടുകാരെ സജ്ജരാക്കുമെന്ന് ഹെല്‍ത്ത് ഇൻസ്പെക്ടറും സിറ്റി പ്രോജക്ട് മാനേജരുമായ സുനില്‍ റെയ്മണ്ട് പറഞ്ഞു. സംസ്‌കരണത്തോടൊപ്പം ഉപയോഗപ്രദമാകുന്ന തരത്തില്‍ മാലിന്യത്തെ മാറ്റിതീര്‍ക്കാനുള്ള സംവിധാനമാണ് ഉറവിട മാലിന്യം സംസ്‌കരണ പദ്ധതി ലക്ഷ്യംവെക്കുന്നത്. --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.