കളർഫുളായി വർണക്കൂട്ട്-പോഷണത്തോട്ടം പദ്ധതി

കോട്ടക്കൽ: വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുക, കൃഷിയോടുള്ള താൽപര്യം വർധിപ്പിക്കുക, പോഷണസമൃദ്ധമായ പച്ചക്കറികൾ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യനൂർ പാടശേഖരത്ത് വർണക്കൂട്ട്-പോഷണത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു. ഈസ്റ്റ് വില്ലൂർ, ഇന്ത്യനൂർ, ഇന്ത്യനൂർ 2, മുളിയാംകോട്ട എന്നീ അംഗൻവാടികളിലെ കുട്ടികളും അംഗൻവാടി പ്രവർത്തകരും എ.എൽ.എം.എസ്​.സിയുടെ സഹകരണത്തോടെയാണ് പദ്ധതി. കോട്ടക്കൽ നഗരസഭ ചെയർപേഴ്സൻ ബുഷ്റ ഷബീർ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. ജില്ല പ്രോഗ്രാം ഓഫിസർ ബി.എസ്. അനിത ദീപ്തി മുഖ്യാതിഥിയായിരുന്നു. കൗൺസിലർമാരായ സി. മുഹമ്മദാലി, സുഫൈറ ഷാഹുൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.വി. മുംതാസ്, വി. സരള , എം. ശാരദ, വി. അവറാൻ കുട്ടി ഹാജി, എ.ഒ. ബേബി, പി.വി. ജയപ്രഭ, കെ. മൈമൂന എം. വനജ, കെ.പി. നിത്യ, ഷഹന ആഷിഫ, റിഷ ഫാത്തിമ, നിന ഫാത്തിമ, നദ നസ്റിൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ എം.വി. വൈശാഖൻ ക്ലാസെടുത്തു. KKL 146 Krishi ഇന്ത്യനൂരിൽ ആരംഭിച്ച വർണക്കൂട്ട്-പോഷണത്തോട്ടം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.