കോട്ടക്കൽ: ഒതുക്കുങ്ങൽ -പൊന്മള കുടിവെള്ള പദ്ധതിയുടെ പൊന്മള പഞ്ചായത്തിലെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. പഞ്ചായത്ത് ഭരണ സമിതിയുടെയും പൊതുമരാമത്ത്, വാട്ടർ അതോറിറ്റി എന്നീ വകുപ്പുകളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. കുടിവെള്ള വിതരണത്തിന് പൈപ്പ്ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് എം.എൽ.എ വകുപ്പ് അധികൃതർക്ക് നിർദേശം നൽകി. പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള റോഡുകൾ ക്രോസ് ചെയ്യുന്നതിന്റെ ഭാഗമായി പൊതുമരാമത്ത്, വാട്ടർ അതോറിറ്റി എൻജിനീയർമാരുടെ ആഭിമുഖ്യത്തിൽ എട്ടിന് പദ്ധതി പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്തും. കോട്ടക്കൽ നഗരസഭ ഹാളിൽ ചേർന്ന യോഗത്തിൽ പൊന്മള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ്, വൈസ് പ്രസിഡന്റ് ഷൗക്കത്തലി കടക്കാടൻ, വി.എ. റഹ്മാൻ, ഒ. കുഞ്ഞിമുഹമ്മദ്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ ടി. സുരേഷ് ബാബു, പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ എ.പി.എം. മുഹമ്മദ് അഷ്റഫ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ സി.എഫ്. ലിയോൺസ്, വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടിവ് എൻജിനീയർ പി.ടി. അബ്ദുൽ നാസർ, അസി. എൻജിനീയർ എൻ.കെ. അബ്ദുൽ അലി, പഞ്ചായത്ത് സെക്രട്ടറി സുശീല എന്നിവർ പങ്കെടുത്തു. kkl 201 MLA ഒതുക്കുങ്ങൽ -പൊന്മള കുടിവെള്ള പദ്ധതി പ്രവർത്തനങ്ങൾ പൊന്മള പഞ്ചായത്തിൽ ത്വരിതപ്പെടുത്തുന്നതിനായി കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.