ഭിന്നശേഷിക്കാർക്ക് കാർഷിക തൊഴിൽ പരിശീലനം നൽകി

തിരൂരങ്ങാടി: ഭിന്നശേഷി കുട്ടികൾക്ക് കാർഷിക തൊഴിൽ പരിശീലനം നൽകി വെളിമുക്ക് പാലിയേറ്റിവ് സെന്റർ മാതൃകയായി. സെന്ററിന് കീഴിലെ ഇൻസ്​പെയർ ഡേ കെയർ സെന്ററിലെ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കുമാണ് പരിശീലനം സംഘടിപ്പിച്ചത്. വിളവെടുക്കുന്ന പച്ചക്കറികൾ ഇവരുടെ ആവശ്യങ്ങൾക്കുതന്നെ നൽകി വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യം വെക്കുന്നത്. മൂന്നിയൂർ ഗ്രാമപഞ്ചായത്ത് അംഗം നൗഷാദ് തിരുത്തുമ്മൽ ഉദ്​ഘാടനം ചെയ്തു. അശ്റഫ് പാലമുറ്റത്ത്, തുമ്പാണി ഷാജി, കടവത്ത് മൊയ്തീൻ കുട്ടി, സി.പി. യൂനുസ്, എ.വി. ബാലൻ, ഇ.കെ ബഷീർ, കെ. റുബീന, ഇ.കെ. ആരിഫ, എം. അബ്​ദുൽ ഹമീദ്, അസീസ് ആലുങ്ങൽ, തുമ്പാണി കൃഷ്ണൻ കുട്ടി എന്നിവർ നേതൃത്വം നൽകി. mt differently able ഭിന്നശേഷി കുട്ടികൾക്ക് വെളിമുക്ക് പാലിയേറ്റിവ് സെന്റർ സംഘടിപ്പിച്ച കാർഷിക തൊഴിൽ പരിശീലനം ഗ്രാമപഞ്ചായത്ത്​ അംഗം നൗഷാദ് തിരുത്തുമ്മൽ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.