ന്യൂഡൽഹി: ഇസ്രായേലി ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് രാഷ്ട്രീയക്കാർ, ജഡ്ജിമാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരെ ചോർത്തിയെന്ന പരാതി അന്വേഷിക്കാൻ സുപ്രീംകോടതി നിയമിച്ച സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. റിട്ട. ജസ്റ്റിസ് രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് സുപ്രീംകോടതിയിൽ ഇടക്കാല റിപ്പോർട്ട് നൽകിയത്. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. ബുധനാഴ്ച കേസ് പരിഗണിക്കുന്ന പരമോന്നത കോടതി റിപ്പോർട്ട് പരിഗണിച്ചേക്കും. രാജ്യത്ത് കടുത്ത പ്രതിഷേധം സൃഷ്ടിച്ച പെഗസസ് ചാരപ്പണി പുറത്തുവന്നതിനു പിന്നാലെ കഴിഞ്ഞ ഒക്ടോബറിലാണ് സുപ്രീംകോടതി പ്രത്യേക സമിതിയെ വെച്ചത്. ദേശസുരക്ഷ വിഷയം ഉയർത്തി എന്തും നടത്താമെന്ന് ധരിക്കരുതെന്നും കോടതി കാഴ്ചക്കാരനായി നോക്കിനിൽക്കില്ലെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു. മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാം, സിദ്ധാർഥ വരദരാജൻ ഉൾപ്പെടെ ചുരുങ്ങിയത് 13 പേർ ഇതിനകം സമിതിക്കു മുമ്പാകെ ഹാജരായി മൊഴി നൽകിയിട്ടുണ്ട്. നിരവധി മൊബൈൽ ഫോണുകളും പരിശോധനക്കായി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് പെഗസസ് ചാരവൃത്തി രാജ്യത്തും പുറത്തും വൻ വിവാദമുയർത്തുന്നത്. ഇന്ത്യയിൽ രാഹുൽ ഗാന്ധി, രണ്ടു കേന്ദ്രമന്ത്രിമാർ, മുൻ തെരഞ്ഞെടുപ്പ് കമീഷണർ, സുപ്രീംകോടതി രജിസ്ട്രാർമാർ, മുൻ ജഡ്ജി, 40 മാധ്യമപ്രവർത്തകർ ഉൾപ്പെടെ 142 പേരെങ്കിലും ചാരപ്പണിക്കിരയായതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.