ഇരിമ്പിളിയം: മങ്കേരി അറയ്ക്കൽ രുധിര മഹാകാളീ ക്ഷേത്രത്തിൽ ദേവ പ്രശ്നത്തിൽ നിർദേശിക്കപ്പെട്ട പരിഹാരകർമങ്ങൾ അഞ്ചു ദിവസങ്ങളിലായി നടന്നു. തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാടിന്‍റെ മുഖ്യകാർമികത്വത്തിൽ സുദർശന ഹോമം, പഞ്ച മഹായജ്ഞങ്ങൾ, പ്രായശ്ചിത്തപൂജകൾ, കാൽ കഴുകിച്ചൂട്ട്, വിളിച്ചു ചൊല്ലി പ്രാർഥന എന്നീ പരിഹാരക്രിയകളാണ് നടന്നത്. ഒടുവിൽ സായൂജ്യപൂജയോടെയാണ് പരിഹാര കർമങ്ങൾ പര്യവസാനിച്ചത്. കാലടി പടിഞ്ഞാറേടത്ത് കൃഷ്ണൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി പരതനന്ദൻ നമ്പൂതിരി, കൊല്ലിവട്ടം സൂരജ് നമ്പൂതിരി, മംഗലം മനോജ് നമ്പൂതിരി എന്നിവർ പരിഹാര ക്രിയകളിൽ കാർമികരായി പങ്കെടുത്തു. MP VNCY 7 Rudira Maha kali Kshetram.jpg മങ്കേരി അറയ്ക്കൽ രുധിര മഹാകാളീ ക്ഷേത്രത്തിലെ പരിഹാര ക്രിയകൾ ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരി സായൂജ്യ പൂജയോടെ പര്യവസാനിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.