വൈലത്തൂരിൽ തെരുവ് വിളക്കുകൾ കണ്ണടച്ചു

കൽപകഞ്ചേരി: ജനത്തിരക്കേറിയ വൈലത്തൂർ ടൗണിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച തെരുവ് വിളക്കുകളിൽ പ്രകാശം പേരിന് മാത്രമെന്ന് പരാതി. ഇതിനാൽ രാത്രി സമയത്ത് വ്യാപാര സ്ഥാപനങ്ങൾ അടച്ചാൽ നഗരം ഇരുട്ടിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും മതിയായ രീതിയിൽ അറ്റകുറ്റപ്പണി നടത്താത്തതിനാൽ പ്രകാശം പേരിനു മാത്രമായി ചുരുങ്ങുകയാണ്. പല വൈദ്യുതി തൂണുകളിലും നേരത്തേ സ്ഥാപിച്ച തെരുവ് വിളക്കുകൾ അണഞ്ഞിരിക്കുകയാണ്. തെരുവ് വിളക്കുകൾ ഒന്നുപോലും സ്ഥാപിക്കാത്ത ചില വൈദ്യുതി തൂണുകളും ഇവിടെയുണ്ട്. വെളിച്ചക്കുറവ് പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.