പെരിന്തൽമണ്ണ: പ്രളയങ്ങളെത്തുടർന്ന് പുഴകളിലും ജലാശയങ്ങളിലും അടിഞ്ഞ എക്കലും മറ്റു അവശിഷ്ടങ്ങളും നീക്കാൻ തദ്ദേശ സ്ഥാപനങ്ങൾ വഴി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ജില്ലതലത്തിലും തദ്ദേശസ്ഥാപന തലത്തിലും ഇതിനുള്ള സമിതികൾ പുനഃസംഘടിപ്പിക്കാനും ബ്ലോക്ക് തലത്തിൽ പുതിയ സമിതിക്ക് രൂപംനൽകാനുമാണ് നിർദേശം. പുഴകളിലും തോടുകളിലും അടിഞ്ഞ മണ്ണും കല്ലും നീക്കാനായില്ലെങ്കിൽ അടുത്ത കാലവർഷത്തിൽ മറ്റൊരു പ്രളയത്തിന് വഴിവെക്കുമെന്നാണ് ആശങ്ക. ഇക്കാര്യങ്ങൾ വ്യക്തമാക്കി ജില്ല ദുരന്ത നിവാരണ അതോറിറ്റി മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും പ്രായോഗിക മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. പെരിന്തൽമണ്ണയിൽ തോടുകളും ജലാശയങ്ങളും വൃത്തിയാക്കാൻ ശനിയാഴ്ച ചേർന്ന നഗരസഭ ഭരണസമിതി യോഗം തീരുമാനിച്ചു. ഉദ്ഘാടനം മേയ് നാലിന് പെരിന്തൽമണ്ണ ബൈപാസ് ബസ്സ്റ്റാൻഡിൽ നടത്തുമെന്ന് നഗരസഭ ചെയർമാൻ പി. ഷാജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.