Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രളയത്തിൽ അടിഞ്ഞ...

പ്രളയത്തിൽ അടിഞ്ഞ എക്കലും മാലിന്യവും നീക്കാൻ നിർദേശം

text_fields
bookmark_border
പെരിന്തൽമണ്ണ: പ്രളയങ്ങളെത്തുടർന്ന്​ പുഴകളിലും ജലാശയങ്ങളിലും അടിഞ്ഞ എക്കലും മറ്റു അവശിഷ്ടങ്ങളും നീക്കാൻ തദ്ദേശ സ്ഥാപനങ്ങൾ വഴി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ജില്ലതലത്തിലും തദ്ദേശസ്ഥാപന തലത്തിലും ഇതിനുള്ള സമിതികൾ പുനഃസംഘടിപ്പിക്കാനും ബ്ലോക്ക് തലത്തിൽ പുതിയ സമിതിക്ക് രൂപംനൽകാനുമാണ് നിർദേശം. പുഴകളിലും തോടുകളിലും അടിഞ്ഞ മണ്ണും കല്ലും നീക്കാനായില്ലെങ്കിൽ അടുത്ത കാലവർഷത്തിൽ മറ്റൊരു പ്രളയത്തിന് വഴിവെക്കുമെന്നാണ് ആശങ്ക. ഇക്കാര്യങ്ങൾ വ്യക്തമാക്കി ജില്ല ദുരന്ത നിവാരണ അതോറിറ്റി മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും പ്രായോഗിക മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. പെരിന്തൽമണ്ണയിൽ തോടുകളും ജലാശയങ്ങളും വൃത്തിയാക്കാൻ ശനിയാഴ്ച ചേർന്ന നഗരസഭ ഭരണസമിതി യോഗം തീരുമാനിച്ചു. ഉദ്ഘാടനം മേയ് നാലിന് പെരിന്തൽമണ്ണ ബൈപാസ് ബസ്​സ്റ്റാൻഡിൽ നടത്തുമെന്ന് നഗരസഭ ചെയർമാൻ പി. ഷാജി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story