വേങ്ങര: നോമ്പുതുറക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കുണ്ടായ അസ്വസ്ഥതെ തുടർന്ന് പൊലീസ് നിർദേശപ്രകാരം ഹോട്ടൽ അടച്ചുപൂട്ടി. വേങ്ങര ഹൈസ്കൂൾ പരിസരത്തെ മന്തി ഹൗസിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധ. ആറുപേരെയാണ് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇവർ പുലർച്ച ഒന്നരയോടെ ആശുപത്രി വിട്ടു. സംഭവം ഭക്ഷ്യ സുരക്ഷ വകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഊരകം ഹെൽത്ത് ഇൻസ്പെക്ടർ കെ. ഹരീഷ് പറഞ്ഞു. പൊലീസ് സ്ഥലം സന്ദർശിച്ച് ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശിച്ചതായി വേങ്ങര സി.ഐ പി. മുഹമ്മദ് ഹനീഫ അറിയിച്ചു. ഫുഡ് ആൻഡ് സേഫ്റ്റി ഇൻസ്പെക്ടർ തിങ്കളാഴ്ച സ്ഥലം സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.