Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭക്ഷ്യവിഷബാധ: ഹോട്ടൽ...

ഭക്ഷ്യവിഷബാധ: ഹോട്ടൽ അടച്ചുപൂട്ടി

text_fields
bookmark_border
വേങ്ങര: നോമ്പുതുറക്ക് ഹോട്ടലിൽ നിന്ന്​ ഭക്ഷണം കഴിച്ചവർക്കുണ്ടായ അസ്വസ്ഥതെ തുടർന്ന് പൊലീസ് നിർദേശപ്രകാരം ഹോട്ടൽ അടച്ചുപൂട്ടി. വേങ്ങര ഹൈസ്കൂൾ പരിസരത്തെ മന്തി ഹൗസിൽ നിന്ന്​ ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധ. ആറുപേരെയാണ് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇവർ പുലർച്ച ഒന്നരയോടെ ആശുപത്രി വിട്ടു. സംഭവം ഭക്ഷ്യ സുരക്ഷ വകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഊരകം ഹെൽത്ത് ഇൻസ്പെക്ടർ കെ. ഹരീഷ് പറഞ്ഞു. പൊലീസ് സ്ഥലം സന്ദർശിച്ച് ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശിച്ചതായി വേങ്ങര സി.ഐ പി. മുഹമ്മദ് ഹനീഫ അറിയിച്ചു. ഫുഡ് ആൻഡ് സേഫ്റ്റി ഇൻസ്പെക്ടർ തിങ്കളാഴ്ച സ്ഥലം സന്ദർശിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story