കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ടിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കൂട്ടത്തോടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കൾ ജനങ്ങൾക്ക് ഭീഷണിയാവുകയാണ്. ഇരുചക്രവാഹനങ്ങളുടെ പിറകെ നായ്ക്കൾ ഓടുന്നതും വാഹനങ്ങൾക്ക് മുന്നിൽ ചാടുന്നതും പലപ്പോഴും അപകട ഭീഷണി ഉയർത്തുന്നുണ്ട്. തെരുവുനായ് ശല്യം രൂക്ഷമായിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ടൗണിലെ കെട്ടിടങ്ങളുടെ പിറകുവശത്തെ ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നത്. രാത്രിയും രാവിലെയും ടൗണുകളിലെത്തുന്നവരാണ് ഏറെ വലയുന്നത്. ടൗണിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ ആരോഗ്യ വിഭാഗത്തിന്‍റെ മേൽനോട്ടത്തിൽ പിടികൂടി വന്ധ്യംകരണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.