സമ്മർ ക്യാമ്പ് തുടങ്ങി

എടക്കര: ഫുട്ബാൾ, ഷട്ടിൽ, വോളിബാൾ, അത്​ലറ്റിക്സ് മേഖലകളിൽ അഭിരുചിയുള്ള കുട്ടികൾക്കു വേണ്ടി സമഗ്ര ശിക്ഷ കേരളം നിലമ്പൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ചുങ്കത്തറയിൽ സമ്മർ ക്യാമ്പ് ആരംഭിച്ചു. നിലമ്പൂർ ഉപ ജില്ലയിലെ യു.പി ക്ലാസുകളിലെ 65 കുട്ടികൾക്കാണ് 10 ദിവസങ്ങളിലായി പരിശീലനം നൽകുന്നത്. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നജ്മുന്നീസ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ എം. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയ്നർ ടി.പി. രമ്യ, ശ്രീജു ചോഴി, പി.വി. സുഭാഷ്, ആർ. രമ്യ, മറിയാമ്മ, പി.ജെ. ജേക്കബ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.