നഗരത്തിലെത്തുന്നവർക്ക്​ ഭക്ഷണം നൽകാൻ 'സ്​നേഹാമൃതം'

തൃശൂർ: വി​ശപ്പു രഹിത സമൂഹ സൃഷ്ടിയുടെ ഭാഗമായി ഹ്യൂമൻറൈറ്റ്​സ്​ പ്രൊട്ടക്ഷൻ ഗിൽഡ്​ നഗരത്തിലെത്തുന്നവർക്ക്​ ഒരുനേരത്തെ ഭക്ഷണം നൽകുന്ന 'സ്​നേഹാമൃതം' പദ്ധതി നടപ്പാക്കും. തൃശൂർ എ.ആർ. മേനോൻ റോഡിലെ ഹോട്ടലിൽ ഉച്ചക്ക്​ 12 മുതൽ 200 പേർക്കാണ്​ സൗജന്യമായി ദിവസേന ഭക്ഷണം നൽകു​കയെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ​വെള്ളിയാഴ്ച രാവിലൈ 11ന്​ സാഹിത്യ അക്കാദമി ഹാളിൽ മേയർ എം.കെ. വർഗീസ്​ സംഘടനയുടെ പ്രവർത്തനവും പി. ബാലചന്ദ്രൻ എം.എൽ.എ സ്നേഹാമൃതം പദ്ധതിയും ഉദ്​ഘാടനം ചെയ്യും. മുൻ ചീഫ്​ സെക്രട്ടറി സി.വി. ആനന്ദബോസ്​ വിശിഷ്ടാതിഥിയായിരിക്കും. അഭിനേത്രി ലിയോണ ലിഷോയ്​ ലോഗോ പ്രകാശനം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ്​ അഡ്വ. ഗിരീഷ്​ പങ്കജാക്ഷൻ, ജനറൽ സെക്രട്ടറി കെ.ബി. ഷാജൻ, വൈസ്​ പ്രസിഡന്‍റ്​ പ്രേമരാജൻ ചിറയിൽ, സെക്രട്ടറി എം.ആർ. ഗിരീഷ്​, ജില്ല കോഓഡിനേറ്റർ വിബിൻ ചിറ്റിലപ്പിള്ളി എന്നിവർ പ​ങ്കെടുത്തു. ----------- സെന്‍റ്​ തോമസ്​ കോളജ്​ പൂർവ വിദ്യാർഥി സംഗമം ഏഴിന്​ തൃശൂർ: സെന്‍റ്​ തോമസ്​ കോളജിലെ പൂർവ വിദ്യാർഥികളുടെ 103ാം സംഗമം 'ഓർമച്ചെപ്പ്​ 2022' ശനിയാഴ്ച വൈകീട്ട്​ അഞ്ചിന്​ കോളജ്​ മെഡ്​ലിക്കോട്ട്​ ഹാളിൽ നടക്കും. മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്​ഘാടനം ചെയ്യും. മന്ത്രി ആർ. ബിന്ദു മുഖ്യാതിഥിയായി പ​ങ്കെടുക്കും. അതിരൂപത സഹായ മെത്രാനും കോളജ്​ മാനേജരുമായ മാർ ടോണി നീലങ്കാവിൽ സന്ദേശം നൽകും. പൂർവ വിദ്യാർഥി അസോസിയേഷൻ പ്രസിഡന്‍റ്​ സി.എ. ഫ്രാൻസിസ്​ അധ്യക്ഷത വഹിക്കും. പൂർവ വിദ്യാർഥികളായ കാലിക്കറ്റ്​ സർവകലാശാല വൈസ്​ ചാൻസലർ ഡോ. എം.കെ. ജയരാജ്​, മുൻ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്​, സനീഷ്​ കുമാർ ജോസഫ്​ എം.എൽ.എ, മാധ്യമ പ്രവർത്തകൻ വി.എം. രാധാകൃഷ്ണൻ, സിനിമ നിർമാതാവ്​ സുധീഷ്​ പിള്ള, മികച്ച വില്ലേജ്​ ഓഫിസറായി തെരഞ്ഞെടുക്കപ്പെട്ട സി.എ. ഷൈജു, പൊലീസ്​ അവാർഡ്​ നേടിയ ഇടുക്കി എ.എസ്.പി എം.കെ.​ ഗോപാലകൃഷ്ണൻ, സന്തോഷ്​ ട്രോഫി കേരള ടീം ഹെഡ്​ കോച്ച്​ ബിനോ ജോർജ്​ എന്നിവരെ ആദരിക്കും. 33 വിദ്യാർഥികൾക്ക്​ എൻഡോവ്​മെന്‍റ്​ സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ. ബിജു പാണെങ്ങാടൻ, സി.എ. ഫ്രാൻസിസ്​, പബ്ലിസിറ്റി കൺവീനർ ​ജെയിംസ്​ മുട്ടിക്കൽ, അസോസിയേഷൻ ട്രഷറർ പി.സി. മെസ്റ്റിൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.