കാളികാവ് ബ്ലോക്ക് ഓഫിസിലേക്ക് ബി.ജെ.പി മാർച്ച്

കാളികാവ്: ഫണ്ട് വിനിയോഗത്തിൽ പിന്നിലായ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലേക്ക് ബി.ജെ.പി മണ്ഡലം കമ്മിറ്റി മാർച്ച് നടത്തി. ഫണ്ട് വിനിയോഗത്തിൽ സംസ്ഥാനത്തെ 152 ബ്ലോക്കുകളിൽ കാളികാവിന് 149ാം സ്ഥാനമാണെന്നും യു.ഡി.എഫ് ഭരണസമിതിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും ആരോപിച്ചായിരുന്നു മാർച്ച്. ബ്ലോക്ക് ഓഫിസ് കവാടത്തിൽ നടന്ന ധർണ ജില്ല പ്രസിഡന്‍റ് രവി തേലത്ത് ഉദ്ഘാടനം ചെയ്തു. സുനിൽ ബോസ് അധ്യക്ഷത വഹിച്ചു. ജില്ല നേതാക്കളായ രശ്മി നാഥ്, കെ.സി. വേലായുധൻ, എം.ടി. പരമേശ്വരൻ, കെ.ടി. ദാസൻ, മനോഹരൻ, ഉമാഭാരതി തുടങ്ങിയവർ സംസാരിച്ചു. kkv bjp Darna .jpg കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് മുന്നിൽ ബി.ജെ.പി നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.