കോട്ടക്കൽ: ഭക്തിസാന്ദ്രമായി എടരിക്കോട് വാളക്കുളം സുബ്രഹ്മണ്യസ്വാമി ഭജനമഠത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. ഒരു ദിവസം നീളുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. ഭജനമഠം തന്ത്രി കല്ലൂർ മനയ്ക്കൽ ഡോ. നാരായണൻ നമ്പൂതിരിപ്പാടിന്റെയും മങ്ങാട്ടുമന ദിലീപ് തിരുമേനിയുടെയും കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. വിശേഷാൽ പൂജകളോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. പ്രമോദ് മാസ്റ്റർ ഐക്കരപ്പടിയുടെ ഭക്തിപ്രഭാഷണം, ചെണ്ടമേളം, നാടൻപാട്ടുകൾ എന്നിവയും നടന്നു. ഘോഷയാത്രയിൽ കുരുന്നുകളടക്കം നിരവധി ഭക്തജനങ്ങൾ പങ്കാളികളായി. അന്നദാനവും നടന്നു. KTKL 151 Temple വാളക്കുളം സുബ്രഹ്മണ്യസ്വാമി ഭജനമഠത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്ര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.