വളാഞ്ചേരി: എസ്.വൈ.എസ് വളാഞ്ചേരി സോൺ കമ്മിറ്റിയുടെ സാന്ത്വനം ആംബുലന്‍സ് തിങ്കളാഴ്ച്ച വൈകീട്ട് ഏഴിന് കാവുംപുറം പാറക്കല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നാടിന് സമര്‍പ്പിക്കും. സമര്‍പ്പണ സമ്മേളനം എന്‍.വി. അബ്ദുറസാഖ് സഖാഫി ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ സലാഹുദ്ദീന്‍ സഖാഫി, അബ്ദുന്നാസര്‍ കാളിയാല, ഷറഫുദ്ദീന്‍ മങ്കേരി, സി.പി. കുഞ്ഞീതു, പി.എം. അബ്ദുസ്സമദ്, കെ.പി. ശിഹാബ് സഅദി എന്നിവർ സംബന്ധിച്ചു. വിവാഹം മംഗലം: പുല്ലൂണിയിലെ പരേതനായ വീട്ടുവളപ്പിൽ സുധീറിന്‍റെ മകൾ നവീനയും കുറുമ്പത്തൂർ കുമ്പളപ്പറമ്പിൽ നാരായണന്‍റെ മകൻ അഭിലാഷും വിവാഹിതരായി. പഠന ക്യാമ്പുകൾ തുടങ്ങി തൃപ്രങ്ങോട്: പഞ്ചായത്തിലെ അഞ്ചുമേഖലകളിലായി സംഘടിപ്പിക്കുന്ന 'ഹരിതാഭം 22' പഠന ക്യാമ്പുകളുടെ ഉദ്ഘാടനം ബീരാഞ്ചിറയിൽ മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എം. അബ്ദുല്ലക്കുട്ടി നിർവഹിച്ചു. അഷ്‌റഫ് ആലുക്കൽ അധ്യക്ഷത വഹിച്ചു. ഉസ്മാൻ താമരത്ത് മുഖ്യപ്രഭാഷണം നടത്തി. എൻ.എ. ബാവഹാജി, ആർ.കെ. ഹമീദ്, എം. മുസ്തഫ ഹാജി, എ. അലിക്കുട്ടി, മുജീബ് പൂളക്കൽ, കെ.പി. മുജീബ് റഹ്മാൻ, അയൂബ് ആലുക്കൽ, പി.കെ. മുസ്തഫ, എം.കെ. അലവിക്കുട്ടി, ചെമ്മല ഹനീഫ, പി. ഹൈദർ, പാലക്കൽ ഹനീഫ, മുസ്തഫ പറമ്പാട്ട്, ചെമ്മല ഹമീദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.