മരണാനന്തര ധനസഹായ വിതരണവും ഡയാലിസിസ് സെൻറർ ലോഗോ പ്രകാശനവും 22ന്

മരണാനന്തര ധനസഹായ വിതരണവും ഡയാലിസിസ് സൻെറർ ലോഗോ പ്രകാശനവും 22ന് പൂക്കോട്ടുംപാടം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമരമ്പലം യൂനിറ്റും ജില്ല ട്രേഡേഴ്സ് ഫൗണ്ടേഷനും ചേർന്ന്​ നടപ്പാക്കുന്ന മരണാനന്തര ധനസഹായം 10 ലക്ഷം രൂപ വിതരണവും കെ.വി.വി.ഇ.എസ് തണൽ ഡയാലിസിസ് സൻെറർ ലോഗോ പ്രകാശനവും ഡിസംബർ 22ന് പൂക്കോട്ടുംപാടം പി.വി.എം ഓഡിറ്റോറിയത്തിൽ നടക്കും. ഇഖ്​റഅ്​ തണൽ ഫൗണ്ടേഷ​ൻെറ സാങ്കേതിക സഹായത്തോടെയാണ്​ ഡയാലിസിസ് സൻെറർ ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.വി.വി.ഇ.എസ് ജില്ല പ്രസിഡൻറ്​ പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യും. ഗോപിനാഥ്‌ മുതുകാട് 10 ലക്ഷം രൂപ ധനസഹായ വിതരണവും ഡയാലിസിസ് സൻെറർ ലോഗോ പ്രകാശനവും നിർവഹിക്കും. കെ.വി.വി.ഇ.എസ് ജില്ല ജനറൽ സെക്രട്ടറി എം. കുഞ്ഞിമുഹമ്മദ്‌, ടി.കെ. മുകുന്ദൻ, എൻ. അബ്​ദുൽ മജീദ്‌, ടി. അബ്ബാസ്, എം. അബ്​ദുൽ നാസർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.