സ്കൂൾ ലാബ് കെട്ടിടോദ്ഘാടനം 30ന്

തൃശൂർ: ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച ലാബ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം 30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി വൈകീട്ട് 3.30ന് നിർവഹിക്കും. മുൻ കൃഷിമന്ത്രി വി.എസ്. സുനിൽ കുമാറിന്‍റെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.5 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് ലാബ് കെട്ടിടം നിർമിച്ചത്. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ ശിലാഫലക അനാച്ഛാദനം നടത്തും. ഭൂജല വകുപ്പിന്‍റെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മുഖ്യാതിഥി വി.എസ്. സുനിൽ കുമാർ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.