വാട്സ് ആപ്പിൽ സന്ദേശവും ചിത്രവും പുലി ഭീതിയിൽ പുറമത്ര ഗ്രാമം ചെർപ്പുളശ്ശേരി :മാരായമംഗലം ഹൈസ്ക്കൂളിനും പുറമത്രക്കും മധ്യേ പുലിയെ കണ്ടുവെന്ന സന്ദേശം വാട്സ്ആപ്പിൽ പ്രചരിച്ചതോടെ പുലി ഭീതിയിൽ അടിവാര പ്രദേശം. ബൈക്ക് യാത്രികരാണ് റോഡിൻ്റെ ഓരത്ത് പുലിയെ കണ്ടതായ സന്ദേശം അയച്ചത്കൂടെ വ്യക്തമല്ലാത്ത ചിത്രവും. ഒരു കുടുംബവും പുലിയെ കണ്ട വാർത്തയും വ്യാപകമായി പ്രചരിച്ചു. സന്ദേശം കണ്ട കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി.രമണി അന്വേഷണത്തിനായി ചെർപ്പുളശ്ശേരി പോലിസി നോട് ആവശ്യപ്പെട്ടു. ഹൈസ്കൂൾ ഗ്രൗണ്ട് മുതൽ ഒരു ഭാഗത്ത് സംരക്ഷിത വനവും മറുഭാഗത്ത് ക്വാറികളും പാറമടകളുമുള്ള പ്രദേശമാണിവിടം, കൂടാതെ ധാരാളം വീടുകളും മദ്രസകളുമുണ്ട്. രണ്ട് ടർഫ് കോർട്ടുകളും സ മി പത്തുള്ള നരിമട കാണാൻ സഞ്ചാരികളും എത്തുന്ന സ്ഥലമാണ് പുലിയെ കണ്ടതായി പറയുന്ന സ്ഥലം. തൂതപ്പുഴയുടെ തീരപ്രദേശവും വലിയ തടയണയും ഉള്ളതിനാൽ സൈലൻ്റ് വാലി പ്രദേശത്ത് നിന്ന് പുഴയിലൂടെ പുലി ഒഴുകി വരാൻ സാധ്യതയുണ്ടെന്നും പ്രചരിപ്പിക്കപ്പെടുന്നു. വനം - പോലിസ് വകുപ്പ് കളുടെ നിർദ്ദേശം ലഭിച്ചാൽ യുവാക്കളെ പങ്കെടുപ്പിച്ച് പ്രദേശത്ത് വ്യാപകമായ പരിശോധന നടത്തി നാട്ടുകാരുടെ ഭീതി അകറ്റാനുള്ള ശ്രമം നടത്തുമെന്ന് പ്രസിഡൻ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.