നിയമസഭയിലേക്ക്​ ഫാറൂഖ്​ കോളജി​ന്‍റെ മുറ്റത്ത്​ നിന്ന്​ 10 പേർ

ഫറോക്ക്: കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 140 പേരിൽ 10 പേർ ഫാറൂഖ് കോളജി​െൻറ അക്ഷരമുറ്റത്തുനിന്ന്.​ വിദ്യാഭ്യാസ നവോത്ഥാനത്തിന് നേതൃത്വപരമായ പങ്കുവഹിച്ച ഫാറൂഖ് കോളജിൽനിന്ന്​ വിവിധ കാലയളവിൽ വിദ്യാഭ്യാസം നേടിയ ഒമ്പത്​ പേരും ഒരു അധ്യാപകനുമടക്കം 10 പേരാണ് ഇത്തവണ നിയമസഭയിൽ എത്തുന്നത്.

ഏഴുപേർ നേരത്തെ തന്നെ സഭയിലെത്തിയവരാണെങ്കിൽ മൂന്നുപേർ പുതുമുഖങ്ങളാണ്​. ​േബപ്പൂരിൽനിന്ന്​ ജയിച്ച്​ സ്ഥലം എം.എൽ.എയാകുന്ന അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പെരിന്തൽമണ്ണയിൽനിന്ന്​ സഭയിലെത്തിയ നജീബ് കാന്തപുരം, മഞ്ചേരിയിൽ ജയിച്ച യു.എ. ലത്തീഫ് എന്നിവർ കൂടി സഭയിൽ എത്തുന്നതോടെയാണ്​ 'ഫാറൂഖിയൻസി​'െൻറ പ്രാതിനിധ്യം കൂടിയത്​.

ഒട്ടേറെ തവണ മന്ത്രിയും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, മുൻ മന്ത്രിയും മങ്കടയുടെ പ്രതിനിധിയുമായ മഞ്ഞളാംകുഴി അലി, മുൻ മന്ത്രിയും നിരവധി തവണ വണ്ടൂരിനെ സഭയിൽ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന എ.പി. അനിൽകുമാർ, പാലക്കാടി​െൻറ ഷാഫി പറമ്പിൽ, തിരൂരങ്ങാടിയിൽനിന്ന് ജയിച്ച മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്, കുന്ദമംഗലത്തുനിന്ന്​ വീണ്ടും സഭയിലെത്തിയ പി.ടി.എ. റഹീം എന്നീ ​ പൂർവ വിദ്യാർഥികൾ ഇത്തവണയും സഭയിലുണ്ടാകും.

രണ്ടാം തവണയും കോട്ടക്കലിൽനിന്ന് സഭയിലെത്തിയ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ ഫാറൂഖ് കോളജ് സോഷ്യോളജി വിഭാഗം മുൻ തലവനാണ്​. ഇതിനു പുറമെ മലപ്പുറം പാർലമെൻറ്​ മണ്ഡലത്തിൽനിന്ന്​ ജയിച്ച എം.പി. അബ്​ദുസ്സമദ് സമദാനി ഫാറൂഖ് കോളജ് വിദ്യാർഥി യൂനിയൻ മുൻ ചെയർമാനും ഇവിടത്തെ മുൻ അധ്യാപകനുമാണ്​. 

Tags:    
News Summary - 10 people from Farook College to the Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.