നിയമസഭയിലേക്ക് ഫാറൂഖ് കോളജിന്റെ മുറ്റത്ത് നിന്ന് 10 പേർ
text_fieldsഫറോക്ക്: കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 140 പേരിൽ 10 പേർ ഫാറൂഖ് കോളജിെൻറ അക്ഷരമുറ്റത്തുനിന്ന്. വിദ്യാഭ്യാസ നവോത്ഥാനത്തിന് നേതൃത്വപരമായ പങ്കുവഹിച്ച ഫാറൂഖ് കോളജിൽനിന്ന് വിവിധ കാലയളവിൽ വിദ്യാഭ്യാസം നേടിയ ഒമ്പത് പേരും ഒരു അധ്യാപകനുമടക്കം 10 പേരാണ് ഇത്തവണ നിയമസഭയിൽ എത്തുന്നത്.
ഏഴുപേർ നേരത്തെ തന്നെ സഭയിലെത്തിയവരാണെങ്കിൽ മൂന്നുപേർ പുതുമുഖങ്ങളാണ്. േബപ്പൂരിൽനിന്ന് ജയിച്ച് സ്ഥലം എം.എൽ.എയാകുന്ന അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പെരിന്തൽമണ്ണയിൽനിന്ന് സഭയിലെത്തിയ നജീബ് കാന്തപുരം, മഞ്ചേരിയിൽ ജയിച്ച യു.എ. ലത്തീഫ് എന്നിവർ കൂടി സഭയിൽ എത്തുന്നതോടെയാണ് 'ഫാറൂഖിയൻസി'െൻറ പ്രാതിനിധ്യം കൂടിയത്.
ഒട്ടേറെ തവണ മന്ത്രിയും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി, മുൻ മന്ത്രിയും മങ്കടയുടെ പ്രതിനിധിയുമായ മഞ്ഞളാംകുഴി അലി, മുൻ മന്ത്രിയും നിരവധി തവണ വണ്ടൂരിനെ സഭയിൽ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്ന എ.പി. അനിൽകുമാർ, പാലക്കാടിെൻറ ഷാഫി പറമ്പിൽ, തിരൂരങ്ങാടിയിൽനിന്ന് ജയിച്ച മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ്, കുന്ദമംഗലത്തുനിന്ന് വീണ്ടും സഭയിലെത്തിയ പി.ടി.എ. റഹീം എന്നീ പൂർവ വിദ്യാർഥികൾ ഇത്തവണയും സഭയിലുണ്ടാകും.
രണ്ടാം തവണയും കോട്ടക്കലിൽനിന്ന് സഭയിലെത്തിയ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ ഫാറൂഖ് കോളജ് സോഷ്യോളജി വിഭാഗം മുൻ തലവനാണ്. ഇതിനു പുറമെ മലപ്പുറം പാർലമെൻറ് മണ്ഡലത്തിൽനിന്ന് ജയിച്ച എം.പി. അബ്ദുസ്സമദ് സമദാനി ഫാറൂഖ് കോളജ് വിദ്യാർഥി യൂനിയൻ മുൻ ചെയർമാനും ഇവിടത്തെ മുൻ അധ്യാപകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.