മലപ്പുറം: കോവിഡ് വാക്സിനേഷന് ശക്തിപ്പെടുത്താൻ ജില്ലയിൽ 12 സ്ഥിരം മെഗാ വാക്സിനേഷന് കേന്ദ്രങ്ങള്‍ തുടങ്ങുന്നതായി മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന അറിയിച്ചു. കേന്ദ്രങ്ങളില്‍നിന്ന് 18 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും വാക്സിന് സ്വീകരിക്കാം.
50 ശതമാനം ഓണ്‍ലൈന്‍ രജിസ്ട്രേഷന് വഴിയും 50 ശതമാനം സ്പോട്ട് രജിസ്ട്രേഷന് വഴിയാകും കുത്തിവെപ്പ്. നിലവില്‍ കോവിഡ് വാക്സിനേഷന് നടക്കുന്ന 117 സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങളും മൂന്ന് സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷന് കേന്ദ്രങ്ങളുടെയും പുറമെയാണ് 12 പുതിയ സ്ഥിരം മെഗാ വാക്സിനേഷന് കേന്ദ്രങ്ങള്‍ ജില്ലയില്‍ സജ്ജീകരിച്ചത്.
തുടക്കത്തിൽ വ്യാഴാഴ്ച മലപ്പുറം കോട്ടപ്പടി, ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ 2000 പേര്‍ക്ക് വാക്സിന് നൽകും. 1000 പേര്‍ക്ക് ഓന്ലൈന് രജിസ്ട്രേഷന് ചെയ്യാം. വാക്സിൻ ലഭ്യതയനുസരിച്ച് കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും.
വാക്സിനേഷൻ കേന്ദ്രങ്ങൾ
ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ കോട്ടപ്പടി, മലപ്പുറം, ടൗണ്‍ ഹാള്‍, മഞ്ചേരി, വാഗണ്‍ ട്രാജഡി ഹാള്‍, തിരൂര്‍, മേലങ്ങാടി ഹൈസ്കൂള്‍, കൊണ്ടോട്ടി, സി.വി ഓഡിറ്റോറിയം, ഇന്ത്യനൂര്‍, കോട്ടക്കല്‍, വ്യാപാര ഭവന്, നിലമ്പൂര്‍, മൂസക്കുട്ടി ബസ് സ്റ്റാന്‍ഡ്, പെരിന്തല്‍മണ്ണ, സൂപ്പിക്കുട്ടി സ്കൂള്‍, നെടുവ, ഷാദി മഹല്‍ ഓഡിറ്റോറിയം, പൊന്നാനി, പീവീസ് ഓഡിറ്റോറിയം, താനൂര്‍, പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി, എ.എം.എല്‍.പി സ്കൂള്‍ തൊഴുവാനൂര്‍, കാവുംപുറം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.