പള്ളിക്കൽ: കുന്നുംപുറം വട്ടപൊന്തയിൽ സ്ഥാപിക്കുന്ന കെ.എസ്.ഇ.ബി സബ്സ്റ്റേഷനായി 33 കെ.വി വൈദ്യുതി ലൈൻ വലിക്കുന്നത് സംബന്ധിച്ച് ജനങ്ങളുടെ എതിർപ്പിനിടെ ശനിയാഴ്ച സംയുക്ത പരിശോധന. കരിപ്പൂർ മേഖലയിലെ പ്രശ്ന ബാധിത പ്രദേശങ്ങൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് സന്ദർശിക്കും.
വീതി കുറഞ്ഞതും വളവുകൾ ഉള്ളതുമായ പള്ളിപ്പാറ, മദീന ജങ്ഷൻ, കരിപ്പൂർ മുതൽ വെള്ളാർപാടം വരെ സ്ഥലങ്ങളിൽ അണ്ടർ ഗ്രൗണ്ട് കേബിൾ ഉപയോഗിച്ച് പ്രവൃത്തി നടത്തുന്നത് സാധ്യമാകുമോ എന്നതാണ് പ്രധാനമായും പരിശോധിക്കുക. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അബ്ബാസിന്റെ അധ്യക്ഷതയിൽ പ്രശ്നപരിഹാരത്തിനായി ചേർന്ന സംയുക്ത യോഗത്തിലാണ് സാധ്യത പരിശോധനക്ക് തീരുമാനമായത്.
9.25 കോടി രൂപ ചിലവിൽ നടക്കുന്ന പദ്ധതി ഡിസംബറോടെ പൂർത്തീകരിക്കേണ്ടതിനാൽ ജനങ്ങൾ നടപടികളുമായി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭ്യർഥിച്ചു. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ ടി.പി. ഹൈദറലി, എക്സിക്യൂട്ടീവ് എൻജിനീയർമാരായ സീന ജോർജ്, ഒ.പി. വേലായുധൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പ്രവീൺ കുമാർ, അസിസ്റ്റന്റ് എൻജിനീയർ ഷിഹാബുദീൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വിമല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.സി. ലത്തീഫ്, അമ്പലഞ്ചേരി സുഹൈബ്, വാർഡ് അംഗങ്ങളായ ചെമ്പാൻ മുഹമ്മദാലി, ജമാൽ കരിപ്പൂർ, കെ.ഇ. ഹാജറ, കണ്ണനാരി നസീറ, നിഷ സുബ്രഹ്മണിയൻ, കെ.ഇ. സിറാജ്, വികസന സമിതി അംഗങ്ങളായ എം.സി. മുഹമ്മദ്, ഉമ്മർ കരിപ്പൂർ, പി.എ. കുട്ടിയാലി, ടി.പി. ലത്തീഫ്, കെ.എം. ജാഫർ, ഐവ ക്ലബ് പ്രതിനിധി കെ. ശിഹാബുദീൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.