തിരൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) തിരൂർ ബ്രാഞ്ച് അധ്യക്ഷനായി ഡോ.ഡെന്നിസ് പോളിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച തിരൂർ ബി.പി.അങ്ങാടി മെഹഖ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ.ദീബു.ജെ മാത്യു മുഖ്യാഥിതിയായിരുന്നു.
ഐ.ഡി.എ തിരൂർ ബ്രാഞ്ച് സെക്രട്ടറിയായി ഡോ.ഫെമിഷയേയും ട്രഷററായി ഡോ.അഷ്റഫിനെയും തെരഞ്ഞെടുത്തു.
ഐ.എം.എ വൈസ് പ്രസിഡന്റ് ഡോ.ഇന്ദിര വേണുഗോപാൽ, തിരൂർ ഐ.എം.എ സെക്രട്ടറി ഡോ.ജംഷീർ, ഐ.ഡി.എ മുൻ പ്രസിഡന്റ് ഡോ.മുഹമ്മദ് ഫൈസൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.