മലപ്പുറം: 2024-25 അധ്യയന വർഷത്തിൽ ജില്ലയിൽ ശിപാർശ ചെയ്തത് 742 അധ്യാപക അധിക തസ്തികകൾ. നാല് വിദ്യാഭ്യാസ ജില്ലകളിലും (ഡി.ഇ.ഒ), 17 ഉപജില്ല (എ.ഇ.ഒ)കളിലെയും കണക്കുകൾ പ്രകാരമാണിത്. ഡി.ഇ.ഒ തലത്തിൽ തിരൂരങ്ങാടിയും എ.ഇ.ഒ തലത്തിൽ മലപ്പുറവുമാണ് ഏറ്റവും കൂടുതൽ അധിക തസ്തികൾ ശിപാർശ ചെയ്തത്.
തിരൂരങ്ങാടി ഡി.ഇ.ഒയിൽ 33വും മലപ്പുറം എ.ഇ.ഒയിൽ 61മാണ് ശിപാർശ നൽകിയത്. അധ്യാപക തസ്തിക നിർണയം പൂർത്തിയാക്കിയതോടെയാണ് അധിക തസ്തികൾക്ക് ശിപാർശ ചെയ്തത്. ഡി.ഇ.ഒ തലത്തിൽ തിരൂരിലാണ് കുറവ് ശിപാർശകൾ. 41 തസ്തികളാണ് ശിപാർശയിലുള്ളത്. ഡി.ഇ.ഒ തലത്തിൽ മലപ്പുറത്ത് 57ഉം വണ്ടൂരിൽ 44 അപേക്ഷകളും ശിപാർശ ചെയ്തിട്ടുണ്ട്.
ഉപജില്ല (എ.ഇ.ഒ)തലത്തിൽ 10 വീതം ശിപാർശകൾ നൽകിയ മഞ്ചേരിയും എടപ്പാളുമാണ് പട്ടികയിൽ പിറകിലുള്ളത്. എ.ഇ.ഒ തലത്തിൽ കൊണ്ടോട്ടി 59, മങ്കട 55, വേങ്ങര 49, കിഴിശ്ശേരി 48, തിരൂർ 37, പെരിന്തൽമണ്ണ 34, താനൂർ 32, പരപ്പനങ്ങാടി 30, നിലമ്പൂർ 28, കുറ്റിപ്പുറം 17, മേലാറ്റൂർ 16, പൊന്നാനി 12, വണ്ടൂർ 13, അരീക്കോട് 11 എന്നിങ്ങനെയാണ് കണക്ക്. കണക്കുകൾ പ്രകാരം 244 തസ്തികളാണ് നഷ്ടപ്പെട്ടത്.
ഡി.ഇ.ഒ തലത്തിൽ തിരൂരങ്ങാടിയിൽ തന്നെയാണ് പട്ടികയിൽ ഒന്നാമതുള്ളത്. 33 തസ്തികൾ നഷ്ടപ്പെട്ടു. കുറവ് നഷ്ടം സംഭവിച്ചത് വണ്ടൂരിലാണ്. 16 തസ്തികളാണ് നഷ്ടപ്പെട്ടത്.
മലപ്പുറത്ത് 27വും തിരൂരിൽ 19ലും തസ്തിതകൾ പോയി. ഉപജില്ല തലത്തിൽ മഞ്ചേരിയിലാണ് കൂടുതൽ തസ്തിക നഷ്ടം. 24 തസ്തികകൾ നഷ്ടപ്പെട്ടു. ഒരു തസ്തിക നഷ്ടമായ തിരൂർ ഉപജില്ലയിലാണ് ഏറ്റവും കുറവ്. നിലമ്പൂരിൽ 15, വേങ്ങര-കുറ്റിപ്പുറം-താനൂർ എന്നിവിടങ്ങളിൽ 12 വീതം, കൊണ്ടോട്ടി-പരപ്പനങ്ങാടി എന്നിവിടങ്ങളിൽ 10 വീതം, പെരിന്തൽമണ്ണ ഒമ്പത്, കിഴിശ്ശേരി എട്ട്, മങ്കട-വണ്ടൂർ എന്നിവിടങ്ങളിൽ ഏഴ് വീതം, എടപ്പാൾ-പൊന്നാനി എന്നിവിടങ്ങളിൽ അഞ്ച് വീതം, മലപ്പുറം-അരീക്കോട്-മേലാറ്റൂർ എന്നിവിടങ്ങളിൽ നാല് വീതവും തസ്തികകൾ നഷ്ടമായിട്ടുണ്ട്. 2023-24 വർഷത്തിൽ ജില്ലയിൽ 141 അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. വേങ്ങര ഉപജില്ലയിലാണ് കൂടുതൽ അംഗീകാരം കിട്ടിയത്. മേലാറ്റൂർ ഉപജില്ലയിലാണ് കുറവ് അംഗീകാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.