മലപ്പുറം: അരീക്കോട് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാനും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കാനും സർക്കാറിന്റെ പരിഗണനയിലുള്ള പദ്ധതികളിൽ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമീഷൻ. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശം നൽകിയത്.
അരീക്കോട് താലൂക്ക് ആശുപത്രിയിൽ രാത്രികളിൽ പരിശോധന നടത്തുന്നതിന് ഡോക്ടറെ നിയമിക്കണമെന്ന പരാതിയിലാണ് ഉത്തരവ്. ജില്ല മെഡിക്കൽ ഓഫിസറിൽനിന്ന് കമീഷൻ വിശദീകരണം വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.