മലപ്പുറം: ജില്ലയിലെ കേരളപര്യടനത്തിൽ ക്ഷണിക്കപ്പെട്ട മത-സാമുദായിക നേതാക്കൾക്കും വ്യവസായ-വാണിജ്യ പ്രമുഖർക്കുമൊപ്പം ചായസൽക്കാരത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച രാവിലെ ഒമ്പതിന് എം.എസ്.എം ഓഡിറ്റോറിയത്തിലെത്തിയ മുഖ്യമന്ത്രിയെ സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ നേതൃത്വത്തിൽ സ്വീകരിച്ചു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി, ഹജ്ജ്കമ്മറ്റി അംഗം കെ.എം മുഹമ്മദ് കാസിംകോയ, കെ.എൻ.എം മർക്കസുദ്ദഅ് വ സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. അഹമ്മദ്കുട്ടി, കെ.എൻ.എം ജില്ല പ്രസിഡൻറ് ഡോ. പി.പി മുഹമ്മദ്, ജംഇയ്യത്ത് ഉലമായെ ഹിന്ദ് സംസ്ഥാന വൈസ് പ്രസിഡൻറ് ഹാഷിം ഹദ്ദാദ് തങ്ങൾ, ഡോ. മാധവൻകുട്ടി വാര്യർ (കോട്ടക്കൽ ആര്യവൈദ്യശാല), പൂങ്കുടിൽ മന ദേവൻ നമ്പൂതിരി (മനോരോഗ വിദഗ്ധൻ), ഫാ. തോമസ്, ഫാ. മാത്യു (ഓർത്തഡോക്സ് സഭ), ബി.എം.എച്ച് ആശുപത്രി ചെയർമാൻ ഉമ്മർ ബാവ, കിളിയമണ്ണിൽ നാസർ, കെ.ആർ. ബാലൻ, പാറക്കോട്ടിൽ ഉണ്ണി, ആഷിഖ് തുടങ്ങിയവർ സംബന്ധിച്ചു.
കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി എ. നജീബ് മൗലവിയെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.