കരുതൽ മേഖല: ചോക്കാട്ട് 116 പരാതികൾ

കാളികാവ്: കരിമ്പുഴ വന്യജീവി സങ്കേതം, സൈലൻറ് വാലി കരുതൽ മേഖല പരിധിയിൽ ചോക്കാട് പഞ്ചായത്തിലെ ജനവാസമേഖലയിൽ വരുന്ന വീടുകൾ ഉൾപ്പെടുന്നില്ല. ചോക്കാട് വില്ലേജിലെ 128, 129 ബ്ലോക്കുകളിലെ 43 സർവേ നമ്പറുകളിൽ ഉൾപ്പെട്ട വനത്തോട് ചേർന്ന മുന്നൂറോളം ഏക്കർ കൃഷിഭൂമിയാണ് കരുതൽ മേഖലയിൽ വരിക.

ചോക്കാട് പഞ്ചായത്തിൽ ഇതിനകം ആകെ 116 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ചിങ്കക്കല്ല് ആദിവാസി കോളനി നേരത്തേ കരുതൽ മേഖലയിൽ വരുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ഒറ്റ വീടും ഉൾപ്പെടില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇപ്പോൾ ഉൾപ്പെടുമെന്ന് കരുതുന്ന സർവേ നമ്പറുകൾ പോലും ഉൾവനത്തോട് ചേർന്ന് കിടക്കുന്നവയാണ്.

ഇതിൽ തന്നെ ബ്ലോക്ക് നമ്പർ 128ലെ സർവേ നമ്പർ 61, 2, 16 എന്നിവയും ബ്ലോക്ക് 129ലെ 9/1,9/6 എന്നീ സർവേ നമ്പറുകൾ പൂർണമായും റിസർവ് വനമാണ്. കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെയും സൈലന്റ് വാലിയുടെയും അതിർത്തി പങ്കിടുന്ന സ്ഥലങ്ങളാണ് നിലവിൽ കരുതൽ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ളത്. ജനുവരി ഏഴിനുമുമ്പ് തന്നെ എല്ലാ പരാതികളും സ്വീകരിച്ച് തുടർനടപടി പൂർത്തിയാക്കാൻ ചോക്കാട് പഞ്ചായത്തിന് സാധിച്ചിരുന്നു.

Tags:    
News Summary - buffer Zone: 116 complaints in Chokkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.