മലപ്പുറം: ജില്ലയിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ പത്താം ക്ലാസ് പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും ഉന്നതവിജയം നേടി. മലപ്പുറം കേന്ദ്രീയ വിദ്യാലയം, മലപ്പുറം ജവഹർ നവോദയ ഉൾപ്പെടെ 120ൽപരം സ്കൂളുകളിലായി 3755 കുട്ടികളാണ് ഈ വർഷം പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്.
കേന്ദ്രീയ വിദ്യാലയത്തിൽ 101 വിദ്യാർഥികൾ എഴുതിയതിൽ 37 പേർ 90 ശതമാനത്തിന് മുകളിൽ മാർക്കും 78 പേർ ഡിസ്റ്റിങ്ഷനും 23 പേർ ഫസ്റ്റ് ക്ലാസും നേടി. ജവഹര്‍ നവോദയയിൽ ഇത് യഥാക്രമം 82-27-68-14 ആണ്. ഉന്നതവിജയം നേടിയ വിദ്യാർഥികളെയും പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും മലപ്പുറം സെൻട്രൽ സഹോദയയും സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷനും അഭിനന്ദിച്ചു.
മലപ്പുറം സെൻട്രൽ സഹോദയ ജനറൽ സെക്രട്ടറി സി.സി. അനീഷ് കുമാർ, പ്രസിഡൻറ് നൗഫൽ പുത്തൻപീടിയേക്കൽ, ട്രഷറർ വി.എം. മനോജ്, സി.ബി.എസ്.ഇ സിറ്റി കോഓഡിനേറ്റർ ഡോ കെ.എം. മുഹമ്മദ്, മാനേജ്മെൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറി മജീദ് ഐഡിയൽ, പ്രസിഡൻറ് എ. മൊയ്തീൻ കുട്ടി, ട്രഷറർ പത്മകുമാർ, സീനിയർ വൈസ് പ്രസിഡൻറ് കല്ലിങ്ങൽ മുഹമ്മദലി എന്നിവർ സംസാരിച്ചു.
വിജയികളെ മലപ്പുറം സഹോദയ സ്കൂള്‍ കോംപ്ലക്സ് ജില്ല പ്രസിഡൻറ് ജോജി പോള്‍, സെക്രട്ടറി കെ. ഹരിദാസ്, ട്രഷറര്‍ പി. നിസാർ ഖാൻ, ഓൾ ഇന്ത്യ പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. അബ്ദുൽ നാസർ, ജോ. സെക്രട്ടറി എം. ജൗഹര്‍, സഹോദയ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണൻ എന്നിവര്‍ അഭിനന്ദിച്ചു. അനുമോദിക്കാൻ പ്രതിഭാസംഗമം സംഘടിപ്പിക്കുമെന്ന് ഇവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.