മലപ്പുറം: സി.ബി.എസ്.ഇ സീനിയർ സെക്കൻഡറി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷയില്‍ ഫലം പ്രഖ്യാപിച്ച മുഴുവന്‍ വിദ്യാലയങ്ങളും നൂറുശതമാനം വിജയം നേടി. കോവിഡ് പശ്ചാത്തലത്തിൽ സുപ്രീംകോടതി അംഗീകരിച്ച പുതിയ മൂല്യനിർണയ രീതിയാണ് സി.ബി.എസ്.ഇ ഫലം പ്രാഖ്യാപിച്ചത്. ജില്ലയിലെ ആകെ 799 കുട്ടികളാണ് ഈ വർഷം പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്.
ജില്ലയിലെ ആകെയുള്ള 29 സ്കൂളുകളിൽ 26 സ്കൂളുകളുടെ ഫലമാണ് വന്നത്. മൂന്ന് സ്കൂളുകളുടെ ഫലം പ്രഖ്യാപിച്ചിട്ടില്ല. എയര്‍പോര്‍ട്ട് സീനിയര്‍ സെക്കൻഡറി സ്കൂള്‍-കരിപ്പൂര്‍, ബെഞ്ച്മാര്‍ക്ക് ഇൻറര്‍നാഷനല്‍ സ്കൂള്‍-തിരൂര്‍, ഭാരതീയ വിദ്യാഭവന്-തിരുനാവായ, ദാറുല്‍ ഫലാഹ് സ്കൂള്‍-പൂപ്പലം, ഡൽഹി ഇൻറർനാഷനൽ സ്കൂൾ-വളാഞ്ചേരി, ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ -പന്താവൂർ, സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ -കോട്ടക്കല്‍, ശ്രീവള്ളുവനാട് വിദ്യാഭവന് -പെരിന്തല്‍മണ്ണ, സെൻറ് ജോസഫ്സ് സ്കൂള്‍ -പുത്തനങ്ങാടി, പീവീസ് പബ്ലിക് സ്കൂള്‍ -നിലമ്പൂര്‍, കേന്ദ്രീയ വിദ്യാലയം -മലപ്പുറം, ജവഹർ നവോദയ -ഉൗരകം, ഐ.എസ്.എസ് സീനിയർ സെക്കൻഡറി സ്കൂൾ -പെരിന്തൽമണ്ണ, എം.ഇ.എസ് സീനിയർ സെക്കൻഡറി -തിരൂർ, എം.ഇ.എസ് എൻജിനീയറിങ് കോളജ് കാമ്പസ് സ്കൂൾ- കുറ്റിപ്പുറം, നവഭാരത് സീനിയർ സ്കൂൾ -വലക്കണ്ടി, മർകസ് സീനിയർ സെക്കൻഡറി സ്കൂൾ -കൊണ്ടോട്ടി, ഫാത്തിമഗിരി സീനിയർ സെക്കൻഡറി- നിലമ്പൂർ, എം.ഇ.എസ് സീനിയർ സെക്കൻഡറി സ്കൂൾ- വളാഞ്ചേരി, പീവീസ് മോഡൽ സ്കൂൾ -നിലമ്പൂർ, എയ്സ് പബ്ലിക് സ്കൂൾ -മഞ്ചേരി, ദി വൈറ്റ് സ്കൂൾ -കടലുണ്ടി നഗരം, എം.ഇ.എസ് സെൻട്രൽ സ്കൂൾ -താനൂർ, കെ.എം.എം -പെരുമ്പടപ്പ്, നസ്രത്ത് സ്കൂൾ -മഞ്ചേരി, ഫ്ലോറിയറ്റ് ഇൻറർനാഷനൽ സീനിയർ സെക്കൻഡറി സ്കൂൾ -പുളിക്കൽ എന്നീ സ്കൂളുകളാണ് മികച്ച വിജയം നേടിയത്.
വിജയികളായ സ്കൂളുകളെയും വിദ്യാര്‍ഥികളെയും മലപ്പുറം സഹോദയ സ്കൂള്‍ കോംപ്ലക്സ് ജില്ല ഭാരവാഹികൾ, ഓൾ ഇന്ത്യ പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ, മലപ്പുറം സെൻട്രൽ സഹോദയ ഭാരവാഹികൾ, സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.