മഞ്ചേരി: സിമൻറ് ചാക്കുകളിൽ എം.ആർ.പി, പാക്കിങ് തീയതി എന്നിവ രേഖപ്പെടുത്താത്തതിന് 1,10,000 രൂപ പിഴയിട്ടു. ജില്ല അളവുതൂക്ക വിഭാഗം മഞ്ചേരിയിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
മുംബൈയിലെ നിർമാണ കമ്പനിക്ക് ഒരുലക്ഷം രൂപയും മഞ്ചേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് 5,000, മഞ്ചേരിയിലെ തന്നെ മറ്റൊരു റീട്ടെയിൽ സ്ഥാപനത്തിന് 5000 രൂപ എന്നിങ്ങനെയാണ് പിഴയിട്ടത്. നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
പലചാക്കുകളിലും വില മനസ്സിലാക്കാൻ പറ്റാത്ത രൂപത്തിലായിരുന്നു. ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ സുജ എസ്. മണി, ഇൻസ്പെക്ടിങ് അസിസ്റ്റൻറ് കെ. മോഹനൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.