ച​ങ്ങ​രം​കു​ളം: ക​ക്കി​ടി​പ്പു​റ​ത്ത് അ​ന​ധി​കൃ​ത​മാ​യി വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് ജ​ല​സേ​ച​നം ന​ട​ത്തിയയാ​ളെ മ​ല​പ്പു​റം വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി. ക​ക്കി​ടി​പ്പു​റം മൂ​ർ​ക്ക​ത്തേ​തി​ൽ സ​ജീ​വ​നാ​ണ് (55) പി​ടി​യി​ലാ​യ​ത്.വ​യ​ലി​ൽ കൃ​ഷി​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്യാ​ൻ സ​മീ​പ​ത്തു കൂ​ടെ പോ​കു​ന്ന വൈ​ദ്യു​തി ക​മ്പി​യി​ൽ​നി​ന്ന് ക​മ്പി കൊ​ളു​ത്തി വൈ​ദ്യു​തി എ​ടു​ക്കു​ക​യാ​ണ് ഇ​യാ​ൾ ചെ​യ്തി​രു​ന്ന​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട നാ​ട്ടു​കാ​ർ അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് ച​ങ്ങ​രം​കു​ളം പൊ​ലീ​സ്, ച​ങ്ങ​രം​കു​ളം കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ മ​ല​പ്പു​റം വി​ജി​ല​ൻ​സ് സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും വൈ​ദ്യു​തി മോ​ഷ​ണം ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ജ​ല​സേ​ച​ന​ത്തി​ന് ഉ​പ​യോ​ഗി​ച്ച പ​മ്പ്സെ​റ്റും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്ക് പി​ഴ ചു​മ​ത്തി​യ​താ​യി വി​ജി​ല​ൻ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Theft of electricity; One in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.