ചങ്ങരംകുളം: എറവറാംകുന്ന് മേഖലയിൽ രൂക്ഷമായ കാട്ടുപന്നിയുടെ ആക്രമണത്തിൽ വൻകൃഷിനാശം. വിളവെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് എറവറാംകുന്നത്തെ പത്തേക്കറിലധികം വരുന്ന നെൽ കൃഷി പന്നികൾ നശിപ്പിച്ചത്.
നെല്ല് കൂടാതെ വാഴയും മറ്റ് കാർഷിക വിളകളും പന്നിക്കൂട്ടം നശിപ്പിച്ചു. കഴിഞ്ഞ ദിവസം ചിയ്യാനൂരിൽ കുടുംബിനികളുടെ ഒരേക്കർ സ്ഥലത്തെ മരച്ചീനി കൃഷി കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. ഏറെ കാലമായി പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്.
കൃഷി നാശം സംഭവിച്ച പ്രദേശം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. നഷ്ടപരിഹാരം നൽകണമെന്നും വന്യ മൃഗങ്ങളിൽ നിന്നുള്ള ആക്രമണങളിൽനിന്ന് സംരക്ഷണം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. സിദ്ദീഖ് പന്താവൂർ ആവശ്യപ്പെട്ടു. രഞ്ജിത്ത് അടാട്ട്, റഷീദ് ഒതളൂർ, ടി.വി. പ്രതാപൻ, റെജി ഒതളൂർ, സുഹൈർ എറവറാംകുന്ന്, ഇബ്രാഹിം എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.