കോടതിമാറ്റം; പൊ​ന്നാ​നിയിൽ യൂത്ത് കോൺഗ്രസ്‌ സമരത്തിലേക്ക്

പൊ​ന്നാ​നി: ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ട​തി പൊ​ന്നാ​നി​യി​ൽ​നി​ന്ന് മാ​റ്റാ​നു​ള്ള നീ​ക്കം ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും ഇ​ത് വ​ലി​യ അ​ഴി​മ​തി​ക്ക് ക​ള​മൊ​രു​ക്കു​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

കോ​ട​തി​മാ​റ്റ​ത്തി​ൽ എം.​എ​ൽ.​എ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​ങ്കു​ണ്ട്. നി​ല​വി​ലെ കോ​ട​തി കെ​ട്ടി​ടം കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് മ്യൂ​സി​യ​മാ​ക്കാ​നു​ള്ള നീ​ക്കം അ​ഴി​മ​തി​ക്കാ​യാ​ണ്.

മ്യൂ​സി​യ​ത്തി​ന്റെ പ​ടി​ക​ൾ നി​ർ​മി​ക്കാ​ൻ മാ​ത്രം 19 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ക്കു​മെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട ഡി​സൈ​ൻ വി​ങ് ത​യാ​റാ​ക്കി​യ പ്ലാ​നി​ലു​ള്ള​ത്.

വ​ർ​ഷ​ങ്ങ​ളാ​യി നി​ർ​മാ​ണം ന​ട​ക്കു​ന്ന നി​ള ഹെ​റി​റ്റേ​ജ് മ്യൂ​സി​യം പോ​ലും പൂ​ർ​ത്തീ​ക​രി​ക്കാ​തെ കോ​ട​തി കെ​ട്ടി​ടം മ്യൂ​സി​യ​മാ​ക്കാ​നു​ള്ള നീ​ക്കം ദു​രൂ​ഹ​മാ​ണ്.

കോ​ട​തി മാ​റ്റ​ൽ നീ​ക്ക​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വി​നു എ​ര​മം​ഗ​ലം, അ​ഡ്വ. കെ.​വി. സു​ജീ​ർ, ജെ.​പി. വി​നീ​ത്, പി.​വി. ദ​ർ​വേ​ഷ്, ജം​ഷീ​ർ പാ​ല​പ്പെ​ട്ടി, ജ​യ​പ്ര​സാ​ദ് ഹ​രി​ഹ​ര​ൻ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​നാ​വ​ശ്യ​വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു -സി.​പി.​എം

പൊ​ന്നാ​നി: കോ​ട​തി​മാ​റ്റ​ത്തി​ൽ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും പു​തു​താ​യി നി​ർ​മി​ക്കു​ന്ന അ​ന​ക്സ് കെ​ട്ടി​ട​ത്തി​ൽ കോ​ട​തി​ക്കാ​യി സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ് ആ​ലോ​ച​ന​യെ​ന്നും സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​കെ. ഖ​ലീ​മു​ദ്ദീ​ൻ പ​റ​ഞ്ഞു.

പൊ​ന്നാ​നി കോ​ട​തി ക​ണ്ട​ന​ക​ത്തേ​ക്ക് മാ​റു​മെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. സ​ർ​ക്കാ​റി​ന് കീ​ഴി​ലെ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സ്ഥ​ലം കോ​ട​തി നി​ർ​മാ​ണ​ത്തി​ന് വി​ട്ടു​കി​ട്ടു​ക​യെ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല. ഒ​ന്ന​ര നൂ​റ്റാ​ണ്ടോ​ളം പ​ഴ​ക്ക​മു​ള്ള പൊ​ന്നാ​നി കോ​ട​തി​യു​ടെ ശോ​ച്യാ​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് സ്ഥ​ലം ക​ണ്ടെ​ത്താ​ൻ കാ​ല​ങ്ങ​ളാ​യി ജി​ല്ല കോ​ട​തി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ, കോ​ട​തി​ക്ക് സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​ത് എ​ളു​പ്പ​മ​ല്ല.

പൊ​ന്നാ​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ നി​ർ​മ്മാ​ണ​മാ​രം​ഭി​ക്കു​ന്ന നാ​ലു​നി​ല അ​ന​ക്സ് കെ​ട്ടി​ട​ത്തി​ൽ ര​ണ്ട് നി​ല​ക​ളി​ലാ​യി കോ​ട​തി​ക്കാ​വ​ശ്യ​മാ​യ സ്ഥ​ലം ല​ഭ്യ​മാ​ക്കി പ്ര​വ​ർ​ത്ത​നം ഇ​ങ്ങോ​ട്ട് മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

നി​ല​വി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ 35 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്ക​ണം. അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​റ്റി​ദ്ധാ​ര​ണ സൃ​ഷ്ടി​ക്കു​മെ​ന്നും സി.​പി.​എം അ​റി​യി​ച്ചു.

Tags:    
News Summary - Change of court; Youth Congress to launch strike in Ponnani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.