മലപ്പുറം: 'കത്തിക്കണ്ട, വലിച്ചെറിയണ്ട: പ്ലാസ്റ്റിക്കും മറ്റു പാഴ്വസ്തുക്കളും തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കർമസേനയെ ഏൽപ്പിക്കാം' ആശയത്തിെൻറ പ്രചാരണാർഥം പൊതുചുമരുകൾ അലങ്കരിക്കുന്നു. കലാകാരന്മാരായ വിദ്യാർഥികളുടെയും പൊതു സമൂഹത്തിെൻറയും സേവനം പ്രയോജനപ്പെടുത്തി ജില്ല ശുചിത്വ മിഷെൻറയും മലപ്പുറം നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന കാമ്പയിനിെൻറ ഭാഗമായാണ് ബോധവത്കരണം. കോട്ടപ്പടി മുനിസിപ്പൽ ബസ് സ്റ്റാൻഡിന് അഭിമുഖമായുള്ള നഗരസഭ മതിലിൽ ചിത്രങ്ങൾ വരച്ച് കാമ്പയിന് തുടക്കമായി.
മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെയും കോട്ടക്കൽ വനിത പോളിടെക്നിക്കിലെയും നാഷനൽ സർവിസ് സ്കീം വിദ്യാർഥിനികളാണ് ആദ്യഘട്ടം നേതൃത്വം നൽകുന്നത്. പ്ലാസ്റ്റിക് കത്തിച്ചാലുണ്ടാകുന്ന രോഗങ്ങൾ, ഹരിത കർമസേനയുടെ പ്രാധാന്യം, ശുചിത്വ മേഖലയിലെ സർക്കാർ പദ്ധതികൾ, ഗ്രീൻ പ്രോട്ടോകോൾ, പ്രകൃതി വിഭവ ഉപയോഗത്തിലെ മിതത്വം തുടങ്ങിയവ സംബന്ധിച്ച ആശയങ്ങളാണിതിൽ.
സുപരിചിതമായ ചില കാർട്ടൂൺ കഥാപാത്രങ്ങൾ വഴി സന്ദേശങ്ങൾ ജില്ലയിലെമ്പാടും എത്തിക്കാൻ ശുചിത്വ മിഷൻ ഉദ്ദേശിക്കുന്നുണ്ട്. വേനലവധിക്കാലത്ത് എൻ.എസ്.എസ് വിദ്യാർഥികളുടെയും നെഹ്റു യുവകേന്ദ്ര ക്ലബുകളുടെയും മറ്റ് സന്നദ്ധ-സാമൂഹിക-കല കൂട്ടായ്മകളുടെയും സേവനം പ്രയോജനപ്പെടുത്തി പ്രധാനപ്പെട്ട ബസ് സ്റ്റോപ്പുകൾ, ബസ് സ്റ്റാൻഡ് ആശുപത്രി എന്നിവിടങ്ങളിലൊക്കെ ഇവ പ്രചരിപ്പിക്കും. കാമ്പയിനിൽ പങ്കാളിയാവാൻ തയാറായി മുന്നോട്ടുവരുന്നവർക്ക് പെയിൻറും ബ്രഷും വാങ്ങാനുള്ള തുകയും ആശയവും ശുചിത്വ മിഷൻ നൽകും. മികച്ച സൃഷ്ടികൾക്ക് അഭിനന്ദന പത്രങ്ങളും പ്രോത്സാഹന സമ്മാനവുമുണ്ട്. ഫോൺ 0483 2738001.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.