മലപ്പുറം: ജനാധിപത്യത്തിന് വേണ്ടി ഇന്ന് പോരാടിയില്ലെങ്കിൽ പിന്നെ എന്നാണ് പോരാടുകയെന്ന് സംവിധായികയും സാമൂഹിക പ്രവർത്തകയുമായ ഐഷ സുൽത്താന. മലപ്പുറത്ത് മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ട്രസ്റ്റിെൻറ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ. ലക്ഷദ്വീപിെൻറ അവകാശങ്ങൾക്കായുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെ അവർ പറഞ്ഞു.
കേരളവുമായുള്ള ദ്വീപ് നിവാസികളുടെ ബന്ധം ആര് വിചാരിച്ചാലും അറുത്ത് മാറ്റാനാവില്ല. പ്രതിഷേധം കാരണം കേന്ദ്ര സർക്കാർ പുതുതായി നിയമിച്ച അഡ്മിനിസ്ട്രേറ്റർ ചില തീരുമാനങ്ങളൊക്കെ മാറ്റിയിട്ടുണ്ട്. എന്നാൽ, ദ്വീപിെൻറ പരിസ്ഥിതിയെ തന്നെ നശിപ്പിച്ച് അവിടെയുള്ളവരെ പുകച്ച് പുറത്തുചാടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ജനങ്ങളുടെ സാമ്പത്തിക ഭദ്രത തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ജോലിയിൽ നിന്നുള്ള പിരിച്ചു വിടലടക്കമുള്ള നടപടികൾ. ശക്തമായ സമരത്തിലൂടെ ഇതിനെ പ്രതിരോധിക്കാൻ തന്നെയാണ് ദ്വീപ് നിവാസികളുടെ തീരുമാനമെന്നും അവർ പറഞ്ഞു.
പുതുതലമുറ അബ്ദുറഹ്മാന് സാഹിബിനെ അറിയണം –ആര്യാടന് മുഹമ്മദ്
മലപ്പുറം: മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച മഹാനായിരുന്നു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. മുഹമ്മദ് അബ്ദുറഹിമാന് സ്മാരക ട്രസ്റ്റിെൻറ നേതൃത്വത്തില്‍ നടന്ന അനുസ്മരണ യോഗവും പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമര രംഗത്തെ നായകസ്ഥാനം തന്നെയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പുതുതലമുറ അദ്ദേഹത്തിെൻറ ആദർശങ്ങൾ ഉൾക്കൊള്ളണം.
മലബാർ സമരത്തിെൻറ നായക സ്ഥാനത്തോടൊപ്പം ഇരകളായവര്‍ക്ക് വേണ്ടി വിവിധ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ അബ്ദുറഹിമാന് സാഹിബ് തുറക്കാനും നേതൃത്വം വഹിച്ചിരുന്നു. മലബാർ പോരാട്ടത്തെ വിലയിരുത്താൻ മുതിരുന്നില്ലെന്നും ഗാന്ധിജിയും അത് ചെയ്തിട്ടില്ലെന്നും ആര്യാടൻ പറഞ്ഞു. മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക അവാര്‍ഡ് ലക്ഷദ്വീപ് സമൂഹത്തിെൻറ പൗരാവകാശങ്ങള്‍ക്കായി പോരാടിയ സംവിധായിക ഐഷ സുല്‍ത്താനക്ക് ആര്യാടന് മുഹമ്മദ് സമ്മാനിച്ചു. ഡി.സി.സി പ്രസിഡൻറ് വി.എസ്. ജോയ് അധ്യക്ഷത വഹിച്ചു. ലക്ഷദ്വീപ് പി.സി.സി പ്രസിഡൻറും മുന്‍ എം.പിയുമായ ഹംദുല്ല സഈദ്, എ.പി. അനിൽകുമാർ എം.എല്‍.എ, കെ.പി.സി.സി ജന. സെക്രട്ടറിമാരായ ആര്യാടന് ഷൗക്കത്ത്, ആലിപ്പറ്റ ജമീല, മുന്‍ എം.പി സി. ഹരിദാസ്, ടി. അജയ് മോഹന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.